പൊറോട്ടയും ബീഫും പതിവായി കഴിച്ചാലുള്ള ആരോഗ്യ പ്രശ്നം

പൊറോട്ടയും ബീഫും പതിവായി കഴിച്ചാലുള്ള ആരോഗ്യ പ്രശ്നം

Health

പൊറോട്ടയും ബീഫും പതിവായി കഴിച്ചാലുള്ള ആരോഗ്യ പ്രശ്നം

പൊറോട്ടയും ബീഫും വര്‍ഷങ്ങളായി മലയാളികളുടെ തീന്‍ മേശയില്‍ പ്രധാന ഭക്ഷണമായി സ്ഥാനം പിടിച്ചിരിക്കുകയാണ്.

പ്രത്യേകിച്ച് ചിലരുടെ രാത്രി ഭക്ഷണം ഇതു തന്നെയായി മാറിക്കഴിഞ്ഞു. പൊറോട്ടയുണ്ടെങ്കില്‍ ബീഫും ഉണ്ടായിരിക്കും എന്നതാണ് സ്ഥിതി.

ഈ ശീലം ആരോഗ്യപരമായി ആരോഗ്യത്തെ നശിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. വയറുമായി ബന്ധപ്പെട്ട ക്യാന്‍സറുകള്‍ ഇപ്പോള്‍ വ്യാപകമായിക്കഴിഞ്ഞു.

കൂടുതലും ചെറുപ്പക്കാരിലാണ് കണ്ടു വരുന്നത്. ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ കൂടുതലായി കണ്ടെത്തിയവരില്‍ അവര്‍ കഴിക്കുന്ന ആഹാരത്തെക്കുറിച്ചു പഠനം നടത്തി.

കുടലിലും പാന്‍ക്രിയാസ് ഗ്രന്ഥിയിലുമുണ്ടാകുന്ന ക്യാന്‍സറിന്റെ മുഖ്യ കാരണം ചുവന്ന ഇറച്ചി അമിതമായി കഴിക്കുന്നതാണെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചു.

ഇതോടൊപ്പം ശരീരത്തില്‍ യൂറിക് ആസിഡ് വര്‍ദ്ധിപ്പിക്കുവാനും ചുവന്ന ഇറച്ചിക്ക് കഴിയുന്നു. കിഡ്നി സ്റ്റോണ്‍ ഉണ്ടാകുവാനുള്ള സാദ്ധ്യത കൂടുതല്‍ ബീഫ് കഴിക്കുന്നവരില്‍ കണ്ടെത്തി.

ബീഫ് കഴിക്കുന്നതുമൂലം പൊണ്ണത്തടി ഉണ്ടാകുന്നു. ശരീരത്തില്‍ ചീത്ത കൊളസ്ട്രേള്‍ അടിയുന്നതിന് കാരണമാകുന്നു. ഇത് കാലക്രമേണ ഹൃദ്രോഗത്തിനും കാരണമാകുന്നു.

മദ്യപാനശീലമില്ലാത്തവരില്‍ കരള്‍ രോഗങ്ങള്‍ വ്യാപകമാകുന്നതിനു കാരണം ബീഫ് ആകുന്നു. ബീഫിനൊപ്പം പൊറോട്ട കൂടി കഴിക്കുമ്പോള്‍ അപകട സാദ്ധ്യത ഇരട്ടിയാകുന്നു.

കാരണം നാരുകള്‍ വളരെ കുറവായ പൊറോട്ട ദഹിക്കുന്നതിനു കൂടുതല്‍ സമയം വേണ്ടി വരുന്നു.

ഇതുകൂടാതെ പൊറോട്ടയുണ്ടാക്കുമ്പോള്‍ മൃദുത്വം ലഭിക്കാനായി ഉപയോഗിക്കുന്ന വനസ്പതി എണ്ണയും ശരീരത്തിനുണ്ടാക്കുന്ന വിപത്ത് വലുതാണ്.