ഇന്ത്യയിലെ 200 ദശലക്ഷം യുവാക്കള്‍ക്ക് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദമെന്ന് പഠനം

Breaking News Health India

ഇന്ത്യയിലെ 200 ദശലക്ഷം യുവാക്കള്‍ക്ക് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദമെന്ന് പഠനം
ലണ്ടന്‍ ‍: ഇന്ത്യയിലെ 200 ദശലക്ഷം യുവാക്കള്‍ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം അനുഭവിക്കുന്നവരെന്ന് പഠന റിപ്പോര്‍ട്ട്.

 

ലോകത്താകെ 1.13 ലക്ഷം കോടി ജനങ്ങള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരുടെ എണ്ണം 40 വര്‍ഷംകൊണ്ട് ഇരട്ടിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലാന്‍സറ്റ് ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ലോകത്താകമാനമുള്ള ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അനുഭവിക്കുന്ന യുവാക്കളില്‍ പകുതിയും ഏഷ്യന്‍ രാജ്യങ്ങളിലാണെന്നും പഠനം വ്യക്തമാക്കുന്നു.

 

226 ദശലക്ഷം യുവാക്കളാണ് ചൈനയില്‍ രക്തസമ്മര്‍ദ്ദം അനുഭവിക്കുന്നത്. 1975-നും 2015-നും ഇടയ്ക്ക് ഓരോ രാജ്യങ്ങളിലെയും ജനങ്ങളുടെ രക്തസമ്മര്‍ദ്ദത്തിലെ വ്യത്യാസം പഠന വിധേയമാക്കിയിരുന്നു.

 

പുരുഷന്മാര്‍ക്കാണ് സ്ത്രീകളേക്കാള്‍ രക്തസമ്മര്‍ദ്ദം കൂടുതലെന്നും പഠനത്തില്‍ തെളിഞ്ഞതായി ലണ്ടന്‍ ഇംപീരിയല്‍ കോളേജിലെ ഗവേഷകര്‍ പറയുന്നു. വികസിത രാജ്യങ്ങളേക്കാള്‍ വികസ്വര, അവികസിത രാജ്യങ്ങളിലുള്ളവര്‍ക്കാണ് രക്തസമ്മര്‍ദ്ദം കൂടുതല്‍ ‍.

 

ചെറു പ്രായത്തിലെ പോഷകാഹാരക്കുറവ് പ്രായമാകുമ്പോള്‍ രക്ത സമ്മര്‍ദ്ദം ഉയര്‍ത്തുവാനിടയാക്കും. അമിത വണ്ണവും രക്ത സമ്മര്‍ദ്ദം കൂടുന്നതിന് പ്രധാന കാരണമെന്നും പഠനത്തില്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.