കര്‍ണാടകയില്‍ ആരാധനായോഗം തടസ്സപ്പെടുത്തി

കര്‍ണാടകയില്‍ ആരാധനായോഗം തടസ്സപ്പെടുത്തി

India Kerala

കര്‍ണാടകയില്‍ ആരാധനായോഗം തടസ്സപ്പെടുത്തി
ബെലൂര്‍ ‍: കര്‍ണാടകയില്‍ ഞായറാഴ്ച നടന്ന സഭാ ആരാധനാ യോഗം ഒരു സംഘം ബജറംഗ്ദള്‍ പ്രവര്‍ത്തകരെത്തി തടസ്സപ്പെടുത്തി.

നവംബര്‍ 28-ന് ഹാസ്സന്‍ ജില്ലയിലെ ബെലൂര്‍ നഗരത്തിലെ ജീസസ് പ്രയര്‍ഹാള്‍ ചര്‍ച്ചിലാണ് പ്രശ്നം ഉണ്ടായത്. സഭാ ശുശ്രൂഷകനായ പാസ്റ്റര്‍ സുരേഷ് പോള്‍ ആരാധനയ്ക്കു നേതൃത്വം നല്‍കിയ യോഗത്തില്‍ 40-ഓളം വിശ്വാസികള്‍ സംബന്ധിച്ചിരുന്നു. ഈ സമയം 20 പേരോളം വരുന്ന ഹിന്ദു വര്‍ഗ്ഗീയവാദികളെത്തി ആരാധനായോഗം നിര്‍ത്തി വെയ്ക്കാന്‍ ആവശ്യപ്പെട്ടു.

നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ചായിരുന്നു പ്രശ്നം സൃഷ്ടിച്ചത്. ഇവിടെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നില്ലെന്ന് പാസ്റ്ററും വിശ്വാസികളും ഒന്നടങ്കം പറഞ്ഞിട്ടും അവര്‍ അംഗീകരിക്കാതെ പ്രകോപനം സൃഷ്ടിച്ചു.

സംഭവം അറിഞ്ഞ് ലോക്കല്‍ പോലീസ് പെട്ടന്നുതന്നെ സ്ഥലത്തെത്തുകയും പാസ്റ്ററെയും വിശ്വാസികളെയും കൂടുതല്‍ അതിക്രമങ്ങളില്‍നിന്നും രക്ഷിക്കുകയുമാണുണ്ടായത്.

ഇവിടെ ഞായറാഴ്ചകളില്‍ കൂടിവന്നു ആരാധന നടത്തിയാല്‍ ആക്രമിക്കുമെന്നും സംഘം ഭീഷണി മുഴക്കി. പോലീസിന്റെ ശക്തമായ ഇടപെടലിനെത്തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ മടങ്ങിപ്പോയത്.

മനപൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുവാനാണ് പ്രദേശത്തെ ചിലര്‍ ഹിന്ദു സംഘടനകളുടെ പേരില്‍ ശ്രമിച്ചതെന്നും, പോലീസില്‍ പരാതി നല്‍കാന്‍ താല്‍പ്പര്യമില്ലെന്നും പാസ്റ്റര്‍ പറഞ്ഞു. കര്‍ണാടകയിലെ ക്രൈസ്തവ സമൂഹത്തെ ഓര്‍ത്ത് ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.