അടുത്ത ദേശീയ പ്രാര്‍ത്ഥനാ വേദി തിരുവനന്തപുരത്ത്

Breaking News Kerala

അടുത്ത ദേശീയ പ്രാര്‍ത്ഥനാ വേദി തിരുവനന്തപുരത്ത്
തിരുവല്ല: ഏപ്രില്‍ മാസത്തില്‍ തിരുവല്ലയില്‍ നടന്ന ദേശീയ പ്രാര്‍ത്ഥനയുടെ തുടര്‍ച്ചയായി അടുത്ത പ്രാര്‍ത്ഥന തിരുവനന്തപുരത്ത് നടക്കും.

2018 ഡിസംബര്‍ 11-ന് തലസ്ഥാനത് വിപുലമായ നിലയില്‍ 12 മണിക്കൂര്‍ പ്രാര്‍ത്ഥന നടത്തുവാന്‍ സഭാ നേതാക്കള്‍ തീരുമാനിച്ചു. മെയ് 21-ന് തിരുവല്ലയില്‍ നടന്ന സമ്മേളനമാണ് തീരുമാനമെടുത്ത്.

പാസ്റ്റര്‍ സാംകുട്ടി ചാക്കോ നിലമ്പൂര്‍ ജന. കോഓര്‍ഡിനേറ്ററായി തുടരുവാന്‍ യോഗം തീരുമാനിച്ചു. പാസ്റ്റര്‍ കെ.സി. തോമസായിരിക്കും തിരുവനന്തപുരം സമ്മേളനത്തിന്റെ ചെയര്‍മാന്‍ ‍. ഭാരതത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിനോടൊപ്പം ഉണര്‍വ്വ്, സുവിശേഷീകരണം, ദൈവവചനത്തിന്റെ ഐക്യത എനീനീ മുഖ്യ വിഷയങ്ങള്‍ക്കായി തുടര്‍മാനമായി പ്രാര്‍ത്ഥന നടക്കും.

കഴിഞ്ഞ സമ്മേളനങ്ങളില്‍നിന്നും വ്യത്യസ്തമായി കൂടുതല്‍ സഭകളേയും വിവിധ സ്വതന്ത്ര പ്രസ്ഥാനങ്ങളേയും ഈ പ്രാര്‍ത്ഥനാ സംഗമത്തിന്റെ ഭാഗമാക്കുവാനും തീരുമാനിച്ചു.

തിരുവനന്തപുരം ജില്ലയിലെ പെന്തക്കോസ്തു നേതാക്കളുടെ സമ്മേളനം ആഗസ്റ്റ് 3-ന് തിരുവനന്തപുരത്ത് നടക്കും. ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് പാസ്റ്റര്‍ ജോണ്‍ മാത്യു കോ ഓര്‍ഡിനേറ്റു ചെയ്യും. ഫോണ്‍ ‍. 9446116152.