ചില പഴവര്‍ഗ്ഗങ്ങളുടെ തൊലി കളയരുത്; പോഷക സമൃദ്ധമാണ്

Breaking News Health

ചില പഴവര്‍ഗ്ഗങ്ങളുടെ തൊലി കളയരുത്; പോഷക സമൃദ്ധമാണ്
ചില പഴവര്‍ഗ്ഗങ്ങള്‍ നാം കഴിക്കുന്നതിനു മുമ്പ് അവയുടെ തൊലി കളയുക സര്‍വ്വ സാധാരണമാണ്. അതു നമ്മുടെ കുറ്റമല്ല. കാരണം നാം പണ്ടുതൊട്ടേ ശീലിച്ചു പോരുന്നതാണ്.

കൈതച്ചക്ക, വാഴപ്പഴം. മുന്തിരിങ്ങാ, നാരങ്ങാ, മാതള നാരങ്ങ എന്നിവയൊക്കെയാണ് നാം കഴിക്കുന്നതിനു മുമ്പ് തൊലി വലിച്ചെറിയുന്ന പഴവര്‍ഗ്ഗങ്ങള്‍ പഴവര്‍ഗ്ഗങ്ങളുടെ തൊലിയ്ക്കുള്ളിലെ ഭാഗങ്ങള്‍ സ്വാദിഷ്ടവും പോഷക ഗുണവുമാണ്. അതുപോലെതന്നെ ഗുണമുള്ളവയാണ് ഈ പഴങ്ങളെ പൊതിഞ്ഞിരിക്കുന്ന ഇവയുടെ തൊലികളും. ഈ തൊലികളില്‍ ധാരാളം നീരുകള്‍ അടങ്ങിയിരിക്കുന്നുണ്ട്.

തൊലിയില്‍ കൂടുതല്‍ മിനറലുകളും പോഷകങ്ങളും ഉണ്ടായിരിക്കും. നമ്മുടെ ആമാശയത്തിലെ വിഷാംശങ്ങളെ ഈ നാരു വര്‍ഗ്ഗങ്ങള്‍ ഇല്ലാതാക്കുന്നു.

ഓറഞ്ചിന്റെ തോലിയ്ക്ക് കയ്പ്പു രസമുള്ളതിനാല്‍ നമുക്ക് കഴിക്കാന്‍ ബുദ്ധിമുട്ടുണ്ട്. എന്നാല്‍ ഇത് ചെറുതായി അരിഞ്ഞശേഷം പൊടിയാക്കി സാലഡില്‍ ചേര്‍ത്തു കഴിക്കാം. കേക്കിലും മധുര പലഹാരങ്ങളിലും ഓറഞ്ചു തൊലി ചേര്‍ക്കാം. ഓറഞ്ചു തൊലിയില്‍ അടങ്ങിയിരിക്കുന്ന ജീവകം സിയുടെ പകുതി മാത്രമേ അകക്കാമ്പുകളില്‍ ഉണ്ടാകു. കൂടാതം ഓറഞ്ചു തൊലിയില്‍ മാഗിനീഷ്യം, പൊട്ടാസ്യം, ജീവകം ബി 6, റൈബോ ഫ്ളാവിന്‍ എന്നിവയും അടങ്ങിയിട്ടുണ്ട്.

കൈതച്ചക്കയുടെ പുറം തൊലിയില്‍ ബ്രോമെലെയ്ന്‍ എന്ന എന്‍സൈം ധാരാളം അടങ്ങിയിരിക്കുന്നു. ഇത് നീര്‍ കുറയ്ക്കുന്നു. രാസപ്രയോഗം കൂടാതെ വീട്ടില്‍ നട്ടു വളര്‍ത്തുന്ന കൈതച്ചക്ക തൊലിയോടുകൂടെ ജ്യൂസടിച്ച് കഴിക്കുന്നത് ഉത്തമമാണ്.

മാതള നാരങ്ങയുടെ തൊലിയ്ക്കുമുണ്ട് ഗുണ വിശേഷങ്ങള്‍ ‍. വയറുകടിയുള്ളവര്‍ക്ക് മാതള നാരങ്ങാ തൊലിയിട്ടു തിളപ്പിച്ച മോരു കൊടുത്താല്‍ രോഗശമനമുണ്ടാകും. ഇത് ആമാശയത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിനു വളരെ ഗുണപ്രദമാണ്. സൌന്ദര്യ വസ്തുവായും ഈ തൊലി ഉപയോഗിച്ചു വരുന്നു.

ഏത്തയ്ക്കാ പഴത്തിന്റെ തൊലിയുടെ പുറം അല്‍പ്പമൊന്ന് ചീകിയശേഷം പൊടിയായി അരിഞ്ഞു കഴുകി വാരി തോരന്‍ വയ്ക്കാം. ചെറുപയര്‍ കൂടി ചേര്‍ത്ത് സ്വാദ് വര്‍ദ്ധിപ്പിക്കാം. കഴുത്തിനു ചുറ്റും മുഖത്തുമൊക്കെയായി ഉണ്ടാകുന്ന ചെറിയ കുരുക്കള്‍ മാറാന്‍ പഴത്തൊലി സഹായകരമാണ്.

കണ്ണിന്റെ സുഗമമായ പ്രവര്‍ത്തനത്തിനു പഴത്തൊലി ഉണക്കിപ്പൊടിച്ചതു കഴിക്കുന്നത് ഉത്തമമാണ്. അതുപോലെ അഴുക്കു പുരണ്ട തുകല്‍ ബാഗ്, ഷൂസ് എന്നിവ വൃത്തിയാക്കാന്‍ പഴംതൊലിയുടെ ഉള്‍വശംകൊണ്ടു അമര്‍ത്തി തുടച്ചാല്‍ മതിയാകും.