കാമറൂണില്‍ ബൈബിള്‍ പരിഭാഷകനെ കൊലപ്പെടുത്തി; വീടുകള്‍ കത്തിച്ചു

Africa Asia Breaking News

കാമറൂണില്‍ ബൈബിള്‍ പരിഭാഷകനെ കൊലപ്പെടുത്തി; വീടുകള്‍ കത്തിച്ചു
നഗ്വോ: വംശീയ കലാപം നടക്കുന്ന കാമറൂണില്‍ ബൈബിള്‍ പരിഭാഷകനെ സൈന്യം കൊലപ്പെടുത്തി. നഗ്വോ റീജനില്‍ വിക്ലിഫ് ബൈബിള്‍ പരിഭാഷകനായ അങ്ക ടെറന്‍സാണ് കൊല്ലപ്പെട്ടത്.

നഗ്വോ ഫ്രഞ്ച് സംസാരിക്കുന്നവരും, ഇംഗ്ളീഷ് സംസാരിക്കുന്നവരും തമ്മില്‍ രൂക്ഷമായ സംഘര്‍ഷം നടക്കുന്ന സ്ഥലമാണ്. ഇവിടെ സൈന്യത്തിന്റെ ആക്രമണത്തില്‍ നിരവധി നിരപരാധികള്‍ കൊല്ലപ്പെട്ടു. മറ്റൊരു ബൈബിള്‍ പരിഭാഷകന്‍ ഓടി രക്ഷപെട്ടതിനാല്‍ ജീവന്‍ നഷ്ടമായില്ല.

സംഘര്‍ഷത്തില്‍ നിരവധി വീടുകള്‍ അഗിനിക്കിരയായി. കാമറൂണിലെ പ്രാദേശിക ഭാഷയില്‍ വിക്ലിഫ് അസ്സോസിയേഷന്‍ ബൈബിള്‍ പരിഭാഷപ്പെടുത്തി വിതരണം ചെയ്യുകയാണ്. രാജ്യത്തിന്റെ പടിഞ്ഞാറന്‍ പ്രദേശം വളരെ അപകടകരമായ സംഘര്‍ഷ സാദ്ധ്യതാ പ്രദേശമാണ്.

ഇവിടെ 17 ബൈബിള്‍ പരിഭാഷാ പ്രൊജക്ടുകള്‍ നടത്തുന്നുണ്ട്. കാമറൂണില്‍ മൊത്തത്തില്‍ 85 പ്രൊജക്ക്ഷനാണുള്ളതെന്ന് സി.ഇ.ഒ. ബ്രൂസ് സ്മിത്ത് പറഞ്ഞു. ബൈബിള്‍ പരിഭാഷയ്ക്കായി പ്രവര്‍ത്തിക്കുന്ന ദൈവദാസന്മാരെ ആക്രമിക്കുന്നത് പതിവാണ്.

ആക്രമണങ്ങളെ തുടര്‍ന്ന് 1,60,000 പേര്‍ നാടുവിടേണ്ടി വന്നു. ചര്‍ച്ചുകളും ആക്രമിക്കപ്പെടുന്നു. വളരെ റിസ്ക്ക് പിടിച്ച ജോലിയാണ് താന്‍ ചെയ്യുന്തെന്ന് സ്മിത്ത് പറഞ്ഞു.