ലഹരിവിരുദ്ധ സുവിശേഷ റാലി

Breaking News Kerala Top News

ലഹരിവിരുദ്ധ സുവിശേഷ റാലി
മറിയപ്പള്ളി: എബനേസര്‍ പിവൈപിഎയുടെആഭിമുഖ്യത്തില്‍ മദ്യ-മയക്കുമരുന്നു ഉപയോഗത്തിനെതിരെ ബോധവത്ക്കരണവും സുവിശേഷ റാലിയും  മറിയപ്പള്ളി ജംഗ്ഷനില്‍ ശ്രീ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍ ‍.എ. ഫ്ളാഗ് ഓഫ് ചെയ്തു. ശ്രീ. കെ. ശങ്കരന്‍ ‍, സാബു പള്ളിവാതുക്കല്‍ ‍, പാസ്റ്റര്‍ റജി ചാക്കോ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

പാസ്റ്റര്‍ പി.വൈ. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ചിങ്ങവനം, ഞാലിയാംകുഴി, തെങ്ങണ, മാമ്മൂട്, കറുകച്ചാല്‍ ‍, കങ്ങഴ, 14-ാം മൈല്‍ ‍, കൊടുങ്ങൂര്‍ എന്നീ സ്ഥലങ്ങള്‍ പിന്നിട്ട് കൊടുങ്ങൂര്‍ വൈരമാലക്കുന്ന് ഗ്രൗണ്ടില്‍ സമാപന സമ്മേളനം നടന്നു. പാസ്റ്റര്‍ കെ.ജെ. ജേക്കബ്, ബ്രദര്‍ ബിജോഷ് ജേക്കബ്, തോമസ് കെ.സി. തുടങ്ങിയവര്‍ പ്രസംഗിച്ചു. അഭിലാഷ് പീറ്റര്‍ ‍, ഫെബിന്‍ തോമസ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. സഞ്ചു ഏബ്രഹാം റാലി ക്യാപ്റ്റനായിരുന്നു. വിനു ജോര്‍ജ്ജ്, സതീഷ് കുമാര്‍ ‍, ജയ്സണ്‍ ജേക്കബ്, ഷെര്‍വിന്‍ പോള്‍ ‍, ജോണ്‍വിന്‍ വി. ജേക്കബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.