ബംഗാളില്‍ 3 മാസത്തിനിടെ ആക്രമിക്കപ്പെട്ടത് 35 ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍

ബംഗാളില്‍ 3 മാസത്തിനിടെ ആക്രമിക്കപ്പെട്ടത് 35 ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍

Asia Breaking News India

ബംഗാളില്‍ 3 മാസത്തിനിടെ ആക്രമിക്കപ്പെട്ടത് 35 ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍

പശ്ചിമ ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്.

ഇതുവരെയായി 35 ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണം നടന്നതായി സ്ക്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.

പലയിടങ്ങളിലും ആരാധനാ യോഗങ്ങള്‍ തടസ്സപ്പെടുത്തി. നിര്‍ബന്ധിത മതപരിവര്‍ത്തനമോ മതം മാറ്റാനുള്ള ശ്രമങ്ങളോ ആരോപിച്ചാണ് പീഢനങ്ങളും അതിക്രമങ്ങളും നടന്നത്.

ഈ സംഭവങ്ങളില്‍ പലതിലും പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും കുറ്റവാളികള്‍ക്കെതിരെ ഇതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.

പകരം ഇരകളെയാണ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്ന് ക്രിസ്ത്യന്‍ സംഘടനയായ ബംഗാള്‍ ക്രിസ്ത്യന്‍ അസോസിയേഷന്‍ സ്ഥാപകനായ ഹെരോദ് മല്ലിക പറഞ്ഞു.

കഴിഞ്ഞ രണ്ടര മുതല്‍ മൂന്നു മാസത്തിനിടയില്‍ സമാനമായ സംഭവങ്ങള്‍ ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പക്ഷപാതപരമല്ലാത്ത അന്വേഷണം ആവശ്യപ്പെട്ട് ഞങ്ങള്‍ മുഖ്യമന്ത്രിയെ കാണാന്‍ പല തവണ ശ്രമിച്ചു.

എന്നാല്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല. കുരിശുകള്‍, ആരാധനാലയങ്ങള്‍ എന്നിവ തകര്‍ക്കുന്നു.

വിശ്വാസികളെ മര്‍ദ്ദിക്കുന്നു. മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഞങ്ങളെല്ലാം ഭയത്തിലും ആശങ്കയിലുമാണ്, അദ്ദേഹം പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.