കോവിഡിനുശേഷം ഭൂരിപക്ഷം ഇന്ത്യാക്കാരുടെയും ഉറക്കത്തിന്റെ അവസ്ഥ ഇതാണ്. റിപ്പോര്‍ട്ട് പുറത്ത്
ന്യൂഡെല്‍ഹി: കോവിഡാനന്തര ഇന്ത്യാക്കാരില്‍ ഭൂരിപക്ഷത്തിന്റെയും രാത്രികളിലെ അവസ്ഥയുടെ സര്‍വ്വേ റിപ്പോര്‍ട്ട് പുറത്ത്. കഴിഞ്ഞ 3 വര്‍ഷമായി രാജ്യത്തുടനീളമുള്ള ആളുകളെ ഉള്‍പ്പെടുത്തി നടത്തിയ ഇന്ത്യ എങ്ങനെ ഉറങ്ങുന്നു എന്ന സര്‍വ്വേ ഫലമാണ് പുറത്തു വന്നിരിക്കുന്നത്.
കോവിഡ് 19 മഹാമാരിക്കുശേഷം ഇന്ത്യാക്കാരുടെ വ്യത്യസ്ത ഉറക്ക രീതികളാണ് സര്‍വ്വേയില്‍ ദൃശ്യമായത്. ഉറക്കക്കുറവും മാനസീകാരോഗ്യവും തമ്മില്‍ അടുത്ത ബന്ധമുണ്ട്. കാരണം ഉറക്കക്കുറവും ഉറക്കമില്ലായ്മയും മനുഷ്യരില്‍ വിഷാദം, ഉത്ക്കണ്ഠ, മാനസിക-ശാരീരിക സമ്മര്‍ദ്ദം എന്നിവ ഉണ്ടാക്കും.
ഒരു വ്യക്തിക്ക് എത്രത്തോളം ഉറക്കം അത്യാവശ്യമാണെന്നും മതിയായ സമയം ഉറങ്ങാത്തതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും ആളുകള്‍ ബോധവാന്മാരാകേണ്ടിയിരിക്കുന്നു. രാജ്യത്തെ 309 ജില്ലകളില്‍ നിന്നുള്ള 39000 വ്യക്തികള്‍ സര്‍വ്വേയില്‍ പങ്കെടുത്തു. സര്‍വ്വേയിലെ സൂചനപ്രകാരം 55 ശതമാനം ഇന്ത്യാക്കാര്‍ക്കും വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ല.
ഇവര്‍ ആറു മണിക്കൂറില്‍ താഴെ മാത്രമാണ് ഉറങ്ങുന്നതെന്ന് സര്‍വ്വേ വ്യക്തമാക്കുന്നു. ഓരോ രാത്രിയിലും 6-8 മണിക്കൂറില്‍ താഴെ തടസ്സമില്ലാതെ ഉറക്കം ലഭിക്കുന്നവരായി 43 ശതമാനം പേര്‍ വെളിപ്പെടുത്തി. രാത്രിയിലെ ഉറക്കമില്ലായ്മയ്ക്ക് പല കാരണങ്ങളുണ്ട്.
രാത്രിയില്‍ ഒന്നോ അതിലധികമോ തവണ ബാത്റൂമില്‍ പോകേണ്ടതായിവരുന്നെന്നും അതിനാല്‍ ഉറങ്ങുവാന്‍ സാധിക്കുന്നില്ലെന്നും 61 ശതമാനം പേര്‍ പറഞ്ഞു.
കൊതുകുകളും ബാഹ്യ ശബ്ദങ്ങളും കാരണം 8 മണിക്കൂര്‍ തടസ്സമില്ലാതെ ഉറങ്ങുവാന്‍ സാധിക്കുന്നില്ലെന്ന് 24 ശതമാനം പേര്‍ പറഞ്ഞു. 20 ശതമാനം പേര്‍ പറയുന്നത് കൂര്‍ക്കംവലിപോലുള്ള ആരോഗ്യ പ്രശ്നങ്ങളാല്‍ കൃത്യമായി ഉറങ്ങാന്‍ സാധിക്കിന്നില്ല എന്നാണ്.
കുട്ടികളെയും പ്രായമായവരെയും സംരക്ഷിക്കുന്നതിനാല്‍ ഉറക്കക്കുറവ് നേരിടുന്നവര്‍ 12 ശതമാനം, മൊബൈല്‍ ഫോണ്‍ ഉപയോഗം മൂലം 14 ശതമാനം പേര്‍ ഉറക്കക്കുറവ് അനുഭവിക്കുന്നു.
കോവിഡില്‍നിന്നും മുക്തരായി മാസങ്ങളോ വര്‍ഷങ്ങളോ കഴിഞ്ഞിട്ടും ചില ആളുകള്‍ക്ക് മതിയായ ഉറക്കം ലഭിക്കുന്നില്ലെന്നും കണ്ടെത്തിയിരുന്നു.
കോവിഡാനന്തര ഇന്ത്യാക്കാരുടെ ഉറക്കത്തെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്ന ഈ സര്‍വ്വേയില്‍ ഏറ്റവും വലിയ തെളിവായി ലഭിച്ചത് രാജ്യത്ത് 3 വര്‍ഷം വിറ്റഴിക്കപ്പെട്ട ഉറക്ക സഹായ മരുന്നുകളുടെ അളവ് മാത്രം പരിശോധിച്ചാല്‍ മതിയെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

