യു.പി.യില്‍ 10 വയസുകാരനെ നരബലി നല്‍കി

യു.പി.യില്‍ 10 വയസുകാരനെ നരബലി നല്‍കി

Breaking News India

യു.പി.യില്‍ 10 വയസുകാരനെ നരബലി നല്‍കി
ബഹ്റായ്ക്: ഉത്തര്‍ പ്രദേശില്‍ നരബലിയെന്നു സംശയിക്കുന്ന കൊലപാതകം. 10 വയസുള്ള ബാലന്റെ മൃതദേഹം കഴുത്തറത്ത നിലയില്‍ വയലില്‍ കണ്ടെത്തി. സംഭവത്തില്‍ മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു.

പര്‍സ ഗ്രാമവാസിയായ കൃഷ്ണ വര്‍മ്മയുടെ മകന്‍ വിവേകിനെ വ്യാഴാഴ്ച രാത്രി കാണാതയതായി പോലീസ് സൂപ്രണ്ട് പ്രശാന്ത് വര്‍മ്മ പറഞ്ഞു.

അന്നു രാത്രി തന്നെ വയലില്‍നിന്നും കഴുത്തറത്ത നിലയില്‍ കുട്ടിയുടെ മൃദദേഹം കണ്ടെത്തുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

മരിച്ച കുട്ടിയുടെ ബന്ധുവായ അനുപിന് മാനസിക വെല്ലുവിളി നേരിടുന്ന രണ്ടര വയസ്സുള്ള മകനുണ്ടെന്നും ചികിത്സ കാണാത വന്നതോടെ അനൂപ് ഗ്രാമത്തിനടത്തുള്ള ഒരു മന്ത്രവാദിയെ സമീപിച്ചതായും പോലീസ് പറഞ്ഞു.

മന്ത്രവാദി അനൂപിനെ നരബലി നടത്താന്‍ പ്രേരിപ്പിച്ചതിനെത്തുടര്‍ന്നു വിവേകിന്റെ അമ്മാവന്‍ ചിന്താറാമും ചേര്‍ന്ന് പാര ഉപയോഗിച്ച് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.

പ്രതികളായ അനൂപ്, ചിന്താറാം, മന്ത്രവാദി എന്നിവരെ ശനിയാഴ്ച അറസ്റ്റു ചെയ്തതായി പോലീസ് പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.