ഈ ലക്ഷണങ്ങളിലൂടെ കാന്‍സര്‍ തിരിച്ചറിയാം

ഈ ലക്ഷണങ്ങളിലൂടെ കാന്‍സര്‍ തിരിച്ചറിയാം

Breaking News Health

ഈ ലക്ഷണങ്ങളിലൂടെ കാന്‍സര്‍ തിരിച്ചറിയാം

ലോകത്ത് കാന്‍സര്‍ രോഗികളുടെ എണ്ണം കുതിച്ചു കയറുകയാണ്. പലരും അവസാന ഘട്ടത്തിലായിരിക്കും ഇത് തിരിച്ചറിയുന്നത്. എന്നാല്‍ തുടക്കത്തില്‍ത്തന്നെ കാന്‍സറിനെ തിരിച്ചറിയാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

മൂന്നു ശതമാനവും സ്തനാര്‍ബുദവും എട്ട് ശതമാനം പ്രോസ്റ്റേറ്റ് കാന്‍സറുകളും പ്രാരംഭ പരിശോധനകളില്‍ത്തന്നെ കണ്ടെത്താന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ശ്വാസകോശം, കരള്‍ ‍, മസ്തിഷ്കം, ആമാശയം, അന്നനാളം, പാന്‍ക്രിയാസ് തുടങ്ങിയവയെ ബാധിക്കുന്ന കാന്‍സര്‍ അതീവ ഗുരുതരമാണ്.

സാധാരണയായി ഇവ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കുകയുമില്ല. എന്നാല്‍ ചില ലക്ഷണങ്ങളോടെ കാന്‍സര്‍ തിരിച്ചറിയാനാകുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു.

(1) അകാരണമായി ശരീര ഭാരം കുറയുക.

(2) കഴുത്ത്, കക്ഷം, ഞരമ്പ്, നെഞ്ച്, സ്തനം, വൃക്ഷണം എന്നിവയില്‍ അകാരണമായ വീക്കം അല്ലെങ്കില്‍ മുഴകള്‍ കാണപ്പെടുക

(3) മൂന്നോ നാലോ ആഴ്ച കഴിഞ്ഞിട്ടും വിട്ടുമാറാത്ത ചുമ

(4) മറുകുകളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ‍, നിലവിലുള്ളവയുടെ വലിപ്പത്തിലോ ആകൃതിയിലോ നിറത്തിലോ പുതിയ വളര്‍ച്ചകളിലോ എന്തെങ്കിലും മാറ്റങ്ങള്‍ സംഭവിക്കുക

(5) മലവിസര്‍ജ്ജനത്തിലോ മൂത്രം ഒഴിക്കുമ്പോഴോ രക്തം കാണപ്പെടുക

(6) രാത്രിയില്‍ ഇടയ്ക്കിടയ്ക്കു മൂത്രമൊഴിക്കാന്‍ ഉണരുക, മൂത്രം ചെറിയ അളവില്‍ അറിയാതെതന്നെ ഒഴുകി പോവുക

(7) കാരണമില്ലാതെ ശരീര ഭാഗങ്ങളില്‍ വേദന അനുഭവപ്പെടുക, വേദന നാലാഴ്ച കൂടുതല്‍ നിലനില്‍ക്കുക

(8) വിട്ടുമാറാത്ത നെഞ്ചെരിച്ചില്‍

(9) ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ടുകള്‍

(10) രാത്രിയില്‍ അമിതമായി വിയര്‍ക്കുക.

ഇത്തരം ലക്ഷണങ്ങള്‍ മറ്റ് രോഗങ്ങളുടെയും അടയാളങ്ങളാവാം. അതുകൊണ്ട് ഇത്തരം ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാലുടന്‍ ഒരു ആരോഗ്യ വിദഗ്ദ്ധനെ സമീപിക്കുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.