കണ്ണുകള്‍ പറയും മരണം എപ്പോഴെന്ന്; ഭാവി രോഗത്തെക്കുറിച്ചും അറിയാം

കണ്ണുകള്‍ പറയും മരണം എപ്പോഴെന്ന്; ഭാവി രോഗത്തെക്കുറിച്ചും അറിയാം

Breaking News Health

കണ്ണുകള്‍ പറയും മരണം എപ്പോഴെന്ന്; ഭാവി രോഗത്തെക്കുറിച്ചും അറിയാം
മനുഷ്യന്റെ കണ്ണുകളുടെ വില വലിയതാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് ആധുനിക വൈദ്യശാസ്ത്രം.

കണ്ണുകളിലൂടെ മനസ് മാത്രമല്ല, ഒരു മനുഷ്യന്റെ പ്രായവും ശരീരത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും എളുപ്പത്തില്‍ പറയാന്‍ കഴിയുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.

കണ്ണിന്റെ പിന്‍ഭാഗത്ത് മൃദുവായ കോശങ്ങളുണ്ട്. മദ്ധ്യവയസ്സെത്തുമ്പോള്‍ ഈ കോശങ്ങള്‍ നശിക്കുവാന്‍ തുടങ്ങുന്നു.

4700 മദ്ധ്യവയസ്ക്കരില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഈ കോശങ്ങളില്‍ പരിശോധന നടത്തുന്നതിലൂടെ നിങ്ങള്‍ എപ്പോള്‍ മരിക്കും എന്നൊക്കെ കണ്ടെത്താനാകും.

നിങ്ങളുടേത് വരണ്ട കണ്ണുകളാണെങ്കില്‍ അത് റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസിന്റെ ലക്ഷണങ്ങളാകാന്‍ സാദ്ധ്യതയുണ്ട്. കൊളസ്ട്രോളിന്റെ അളവ് ശരീരത്തില്‍ അമിതമായാല്‍ കണ്ണിന്റെ കൃഷ്ണമണിക്ക് ചുറ്റും വെള്ള. ചാര, അല്ലെങ്കില്‍ നീല നിറത്തിലുള്ള വളയം ഉണ്ടാകും.

കൃഷ്ണ മണിക്ക് ചുറ്റും ചെമ്പ് അല്ലെങ്കില്‍ സ്വര്‍ണ്ണ നിറത്തിലുള്ള വളയം ഉണ്ടാവുകയാണെങ്കില്‍ അത് അപൂര്‍വ്വമായ ഒരു ജനിതക രോഗം നിങ്ങള്‍ക്കുണ്ടെന്നാണ് കാട്ടിത്തരുന്നത്. തലച്ചോറിലും കരളിലും മറ്റ് അവയവങ്ങളിലും ചെമ്പ് അടിഞ്ഞു കൂടുന്ന ഈ അസുഖം പിന്നീട് ശരീരത്തില്‍ വിഷാംശം നിറയ്ക്കുകയും ചെയ്യുന്നു.

കണ്ണുകളുടെ പിന്‍ഭാഗത്തുള്ള രക്തക്കുഴലുകള്‍ക്ക് കേടുപാടു സംഭവിച്ചുണ്ടെങ്കില്‍ പ്രമേഹം, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, ക്യാന്‍സര്‍ ‍, ഗ്ളൂക്കോമാ തുടങ്ങിയ അസുഖങ്ങളുണ്ടെന്നാണ് സൂചന നല്‍കുന്നത്.

അതുപോലെ കണ്ണുകളിലെ റെറ്റിന പരിശോധിക്കുന്നതിലൂടെ നമ്മുടെ ജീവശാസ്ത്രപരമായ പ്രായം കണ്ടെത്താന്‍ കഴിയുമെന്നാണ് മറ്റൊരു പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

എന്നാല്‍ ഇതിലൂടെ നമ്മുടെ യഥാര്‍ത്ഥ പ്രായം തിരിച്ചറിയാന്‍ കഴിയില്ല. എന്നിരുന്നാലും ഈ പഠന പ്രകാരം നമ്മുടെ കണ്ണുകളിലെ റെറ്റിന പരിശോധിക്കുമ്പോള്‍ ആ ഭാഗത്തെ കോശങ്ങള്‍ കൂടുതലും നശിച്ച അവസ്ഥയിലാണെങ്കില്‍ അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ആ വ്യക്തി മരണപ്പെടാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.