നിരീശ്വരവാദിയും സാത്താനിസ്റ്റുമായിരുന്ന യുവാവ് ക്രിസ്തുവിങ്കലേക്ക്

നിരീശ്വരവാദിയും സാത്താനിസ്റ്റുമായിരുന്ന യുവാവ് ക്രിസ്തുവിങ്കലേക്ക്

Breaking News USA

നിരീശ്വരവാദിയും സാത്താനിസ്റ്റുമായിരുന്ന യുവാവ് ക്രിസ്തുവിങ്കലേക്ക്

വെര്‍ജീനിയ: ചെറുപ്രായത്തില്‍ത്തന്നെ ദൈവവഴി വിട്ട് നിരീശ്വരവാദിയും പിന്നീട് സാത്താന്‍ ആരാധകനുമായിത്തീര്‍ന്ന യുവാവ് ഒടുവില്‍ സത്യദൈവത്തെ കണ്ടുമുട്ടി.

അമേരിക്കയിലെ വെസ്റ്റ് വെര്‍ജീനിയ പാര്‍ക്കര്‍ ബര്‍ഗിലെ കാള്‍ സാര്‍ട്ടര്‍ (35) ആണ് കൌമാരപ്രായത്തിലും യൌവ്വന പ്രായത്തിലും വിശ്വസിച്ചിരുന്ന തെറ്റായ വഴികളെ ഉപേക്ഷിച്ച് രക്ഷകനും ദൈവവുമായ യേശുക്രിസ്തുവിങ്കലേക്ക് കടന്നുവന്നത്.
കാള്‍ തികഞ്ഞ മദ്യപാനിയും ലഹരിപദാര്‍ത്ഥങ്ങള്‍ക്ക് അടിമയുമായിരുന്നു.

താന്‍ 5 വയസ്സു മുതല്‍ ദൈവത്തില്‍നിന്നും അകന്നു തുടങ്ങിയതായി പറഞ്ഞു. 15 വര്‍ഷം ഒരു നിരീശ്വരവാദിയും 5 വര്‍ഷം സാത്താന്‍ ആരാധകനുമായി ജീവിച്ചു. തന്റെ ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗത്തില്‍ സമാധാനവും സന്തോഷവും ലഭിച്ചില്ല. 2021-ല്‍ താന്‍ ആത്മഹത്യ ചെയ്യുവാന്‍ തീരുമാനിച്ചു.

എന്നാല്‍ ഒരു കാര്യം ഓര്‍ത്തെടുത്തു, 1 വര്‍ഷം മുമ്പ് പാര്‍ക്കര്‍ ബര്‍ഗിലെ ക്രോസ് ചര്‍ച്ചിലെ ശുശ്രൂഷകന്‍ റിച്ച് വാള്‍ട്ടര്‍ തന്റെ സഭയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തെ ഒന്നു സമീപിക്കുവാന്‍ തീരുമാനിച്ചു. അപ്രകാരം ചര്‍ച്ചില്‍ പോയി പാസ്റ്ററെ കാണുകയും പാസ്റ്റര്‍ മാനസാന്തരത്തെക്കുറിച്ചും യേശുക്രിസ്തു പാപം ക്ഷമിച്ചു സ്വീകരിക്കുമെന്നും പറഞ്ഞു.

തുടര്‍ന്നു പാസ്റ്റര്‍ കാളിനെ ഒരു ദൈവപൈതലാക്കി ഒരുക്കി എടുത്തു. താന്‍ പഴയ എല്ലാ പാപ പ്രവര്‍ത്തികളോടും വിടപറഞ്ഞു ക്രിസ്തുവിനുവേണ്ടി ജീവിക്കുമെന്ന് സമര്‍പ്പിക്കുകയും പിന്നീട് സ്നാനപ്പെടുകയും ചെയ്തു.

ഇപ്പോള്‍ കാള്‍ ബാര്‍ട്ടര്‍ ക്രോസ് ചര്‍ച്ചിലെ ഒരു ഉല്‍സാഹിയായ വിശ്വാസിയാണ്. സഭയില്‍ പാടുകയും ആരാധിക്കുകയും നല്ല ആത്മീക നിലവാരം പുലര്‍ത്തുകയും ചെയ്യുന്നതായി പാസ്റ്റര്‍ സാക്ഷ്യപ്പെടുത്തുന്നു.

ദൈവം എന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തി. സമാധാനവും സന്തോഷവും അനുഭവിക്കുന്നു. തന്റെ പുതു ജീവിതത്തെക്കുറിച്ചു കാള്‍ സാര്‍ട്ടര്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.