30-ഓളം പേരെ കൊന്നു തിന്ന റഷ്യന്‍ ദമ്പതികള്‍ അറസ്റ്റില്‍

Breaking News Global Top News

30-ഓളം പേരെ കൊന്നു തിന്ന റഷ്യന്‍ ദമ്പതികള്‍ അറസ്റ്റില്‍
മോസ്ക്കോ: നരഭോജികളെന്നു കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരിക ആഫ്രിക്കയിലെയോ, ആമസോണിലെയോ പ്രാകൃത മനുഷ്യരെയാണ്. എന്നാല്‍ സംഗതി മറിച്ചാണ്.

 

സൈന്യത്തില്‍ ജോലി ചെയ്യുന്ന പരിഷ്ക്കാരികളായ ഭര്‍ത്താവും, ഭാര്യയുമാണ് മനുഷ്യരെ കൊന്നു തിന്നുന്നതെന്നു കേട്ടാല്‍ ഏവരും അമ്പരന്നു പോകും. ദക്ഷിണ റഷ്യയിലെ ക്രാസദാര്‍ മേഖലയിലാണ് ദാരുണ സംഭവങ്ങള്‍ നടന്നത്. റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള വ്യോമ അക്കാഡമിയിലെ ഉദ്യോഗസ്ഥനായ ദിമിത്രി ബക്ഷയേവും (35), ഭാര്യ നതാലിയ (42) യുമാണ് നരഭോജികളായി വര്‍ഷങ്ങളോളം ജീവിച്ചു വന്നത്.

 

 

നതാലിയ നേഴ്സാണ്. പോലീസ് യാദൃശ്ചികമായി നടത്തിയ അന്വേഷണമാണ് സൈനികന്റെയും നേഴ്സിന്റെയും നരഭോജ്യം കൈയ്യോടെ പിടികൂടിയത്. വഴിയില്‍ കിടന്നു കിട്ടിയ ഒരു മൊബൈല്‍ ഫോണിലെ സെല്‍ഫി ചിത്രം കണ്ട് ഞെട്ടി അതിനെക്കുറിച്ചു നടത്തിയ അന്വേഷണമാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരകൃത്യത്തിന്റെ ഉള്ളറയിലേക്ക് വെളിച്ചം വീശിയത്.

 

 

ക്രാസദാര്‍ നഗരത്തിലെ റെപിന സ്ട്രീറ്റില്‍നിന്നും ഇവരുടെ മൊബൈല്‍ ഫോണ്‍ കിട്ടിയത് ഒരു വഴിയാത്രക്കാരനായിരുന്നു. ഫോണിലെ ഭീകര ദൃശ്യങ്ങള്‍ കണ്ടു ഞെട്ടിയ അയാള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ മൊബൈല്‍ ഉടമയെ തേടിയെത്തിയത് ദിമിത്രിയ്ക്ക് സര്‍ക്കാര്‍ അനുവദിച്ച ഹോസ്റ്റലിലേക്കായിരുന്നു. ഇവിടെയെത്തി നരഭോജി ദമ്പതികളെ കണ്ട പോലീസ് വീടു പരിശോധിച്ചപ്പോള്‍ മനം പുട്ടുന്നതും അങ്ങേയറ്റം ബീഭത്സവുമായ സംഭവങ്ങള്‍ക്കു സാക്ഷികളാകേണ്ടിവന്നു.

 

 

ഫ്രിഡ്ജിനുള്ളില്‍ 8 ശരീരാവശിഷ്ടങ്ങള്‍ ‍, ഉപ്പിലിട്ട നിലയില്‍ ശരീര ഭാഗങ്ങള്‍ നിറച്ചിരിക്കുന്ന ഭരണികള്‍ ‍. വീടിന്റെ നിലവറയില്‍ അസ്ഥികൂടങ്ങളും, വീട്ടു വളപ്പില്‍നിന്നും 19 മനുഷ്യത്തോലുകളും പോലീസ് കണ്ടെടുത്തു. ഇരകളെ കണ്ടു കഴിഞ്ഞാല്‍ അവരെ ഓരോരുത്തരായി വീട്ടിലേക്കു വിളിച്ചു വരുത്തിയശേഷം മയക്കുമരുന്നു കൊടുത്താണ് കൊലചെയ്യുന്നത്. തുടര്‍ന്നു ശരീരഭാഗം അറത്തു തിന്നുകയാണ് രീതി.

 

 

മൃതശരീര ഭാഗങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുക്കുക ഇവരുടെ ഹോബിയാണ്. ചില മൃതദേഹാവശിഷ്ടങ്ങള്‍ ക്രാസദാര്‍ നഗരത്തില്‍ ഉപേക്ഷിച്ചതായും സമ്മതിച്ചു. 1999 മുതലാണ് താനും ഭാര്യയും മനുഷ്യ മാംസം തിന്നാല്‍ തുടങ്ങിയതെന്നാണ് ദിമിത്രി പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. ശരീരാവശിഷ്ടങ്ങള്‍ അലങ്കരിച്ചശേഷമാണ് ഭക്ഷണമാക്കുന്നത്. 1999 ഡിസംബര്‍ 28-ന് വെട്ടിമാറ്റിയ തല ഓറഞ്ചുകൊണ്ട് അലങ്കരിച്ച ചിത്രവും സൂക്ഷിച്ചിട്ടുണ്ട്. അയല്‍ക്കാരുമായി യാതൊരു ബന്ധവും ഇവര്‍ക്കില്ലെന്ന് അയല്‍വാസികള്‍ പറയുന്നു.

Leave a Reply

Your email address will not be published.