അടുക്കളയില്‍ കയറുന്നത് വിലക്കുന്നത് മാനസീക പീഢനം: ബൈംബെ ഹൈക്കോടതി

അടുക്കളയില്‍ കയറുന്നത് വിലക്കുന്നത് മാനസീക പീഢനം: ബൈംബെ ഹൈക്കോടതി

Breaking News India

അടുക്കളയില്‍ കയറുന്നത് വിലക്കുന്നത് മാനസീക പീഢനം: ബൈംബെ ഹൈക്കോടതി

വിവിഹിതയായ ഒരു സ്ത്രീയെ ഭര്‍ത്തൃവീട്ടില്‍ ഭക്ഷണം പാകം ചെയ്യുന്നതില്‍നിന്ന് വിലക്കുന്നത് ക്രൂരതയാണെന്നും അത് സ്ത്രീയുടെ അന്തസിനെ ഹനിക്കുന്നതാണെന്നും ബോംബെ ഹൈക്കോടതി.

ഭാര്യ നല്‍കിയ ഗാര്‍ഹിക പീഢനക്കേസ് റദ്ദാക്കണമെന്നു ആവശ്യപ്പെട്ട് ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിര്‍ണ്ണായക നിരീക്ഷണം.

ജഡ്ജി ഊര്‍മ്മിള ജോഷി ഫാല്‍ക്കെ അദ്ധ്യക്ഷയായ നാഗ്പൂര്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

2022 നവംബറിലായിരുന്നു പരാതിക്കാരിയായ യുവതിയുടെ വിവാഹം.

ഭര്‍ത്തൃ വീട്ടില്‍ തന്നെ ഒരു വേലക്കാരിയേപ്പോലെയാണ് കണ്ടിരുന്നതെന്ന് യുവതി ആരോപിച്ചു.

അടുക്കളയില്‍ പ്രവേശിക്കുന്നതിനും ഭക്ഷണം പാകം ചെയ്യുന്നതിനും ഭര്‍ത്താവും വീട്ടുകാരും വിലക്കേര്‍പ്പെടുത്തി.

വീട്ടില്‍ ഭക്ഷണം ലഭിക്കാത്തതിനാല്‍ പുറത്തുനിന്നും വാങ്ങി കഴിക്കേണ്ട സാഹചര്യം ഉണ്ടായി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.