ഒരു മിനിറ്റു മാത്രം ഉറക്കം

ഒരു മിനിറ്റു മാത്രം ഉറക്കം: ഉറുമ്പുകളെപ്പറ്റി ബൈബിളില്‍ പറഞ്ഞത് എത്രയോ ശരിയാണ്

Breaking News Top News

ഒരു മിനിറ്റു മാത്രം ഉറക്കം: ഉറുമ്പുകളെപ്പറ്റി ബൈബിളില്‍ പറഞ്ഞത് എത്രയോ ശരിയാണ്?.

നമ്മുടെ വീട്ടിനകത്തും പുറത്തും വളരെ സ്വാതന്ത്ര്യത്തോടെ വസിച്ചു വരുന്ന ഏറ്റവും കുഞ്ഞന്‍ ജീവികളാണ് ഉറുമ്പുകള്‍. ശല്യം മൂലം അവയെ ഇല്ലാതാക്കാന്‍ മനുഷ്യര്‍ എത്രയോ പ്രാവശ്യം ശ്രമിച്ചിട്ടുണ്ട്.

അതിനെയൊക്കെ അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ എല്ലാ കോണുകളിലും സര്‍വ്വ സാന്നിദ്ധ്യമായ ഉറുമ്പുകളുടെ ജീവിതം വളരെ രസകരമാണ്. ഇവര്‍ 24 മണിക്കൂറും സജ്ജരാണ്. വളരെ അദ്ധ്വാനികള്‍ ആണ്. ബൈബിളില്‍ പോലും ഉറുമ്പിനെപ്പറ്റി പറഞ്ഞിട്ടുണ്ട്.

“മടിയാ ഉറുമ്പിന്റെ അടുക്കല്‍ ചെല്ലുക, അതിന്റെ വഴികളെ നോക്കി ബുദ്ധി പഠിക്കുക” സദൃ. 6:6. “ഉറുമ്പ് ബലഹീന ജാതിയെങ്കിലും അത് വേനല്‍ക്കാലത്ത് ആഹാരം സമ്പാദിച്ചു വയ്ക്കുന്നു”. സദൃ 30:25.

ഇത് യാഥാര്‍ത്ഥ്യം തന്നെയാണ്. എന്നാല്‍ ഉറുമ്പിന്റെ ആയുസ്സിനെപ്പറ്റി ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ശാസ്ത്രജ്ഞര്‍ പറയുന്നത് വ്യത്യസ്തമായ കണക്കുകളാണ്.

അതായത് അവയുടെ ഇനത്തെ ആശ്രയിച്ചിരിക്കുന്നു എന്നാണ്. സാധാരണയായി തൊഴിലാളി ഉറുമ്പുകള്‍ ഒന്നു മുതല്‍ മൂന്നു വര്‍ഷം വരെ ജീവിക്കുന്നുവെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. എന്നാല്‍ ആണ്‍ ഉറുമ്പുകള്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ മരിക്കും.

റാണി ഉറുമ്പുകളാണ് ഏറ്റവും കൂടുതല്‍ കാലം ജീവിക്കുന്നത്. ഉറുമ്പിന്റെ കോളനികള്‍ വര്‍ഷങ്ങളോളം നിലനില്‍ക്കാന്‍ കാരണം ഇതുതന്നെയാണ്.

ഉറുമ്പുകള്‍ ഒരു ദിവസം ഏകദേശം 250 തവണ ഉറങ്ങുന്നു. ഒരു മിനിറ്റില്‍ കൂടുതല്‍ നിലനില്‍ക്കുന്നില്ല എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.