കസാക്കിസ്ഥാനില്‍ ന്യുമോണിയ; കോവിഡിനേക്കാള്‍ മാരകമെന്ന് ചൈന
കോവിഡ് വൈറസ് വരുത്തിവെച്ച വിനാശത്തിനു പിന്നാലെ കസാഖിസ്ഥാനില്‍ അജ്ഞാത ന്യുമോണിയ രോഗം പടര്‍ന്നു പിടിക്കുന്നതായി ചൈനയുടെ മുന്നറിയിപ്പ്.
കഴിഞ്ഞമാസം മാത്രം അറുനൂറിലധികം ആളുകള്‍ ന്യുമോണിയ രോഗം പിടിപെട്ട് മരിച്ചതായ സാഹചര്യത്തില്‍ കസാഖിസ്ഥാനിലെ ചൈനീസ് എംബസി രാജ്യത്തുള്ള ചൈനീസ് പൌരന്മാര്‍ക്ക് മുന്നറിയിപ്പു നല്‍കി.
കോവിഡിനേക്കാള്‍ വളരെ ഉയര്‍ന്ന മരണ നിരക്കാണ് പുതിയ രോഗത്തിനുള്ളതെന്നു ചൈനീസ് എംബസി വ്യക്തമാക്കുന്നു. കഴിഞ്ഞ ആറു മാസത്തിനിടയില്‍ 1,772 പേര്‍ കസാഖിസ്ഥാനില്‍ അജ്ഞാത ന്യുമോണിയ ബാധിച്ചു മരിച്ചു.
ന്യുമോണിയ ബാധിച്ച ആളുകളുടെ എണ്ണം കോവിഡ് ബാധിച്ചവരേക്കാള്‍ രണ്ടു മുതല്‍ മൂന്ന് മടങ്ങ് വരെ കൂടുതലാണെന്ന് കസാഖിസ്ഥാന്‍ ആരോഗ്യമന്ത്രി ബുധനാഴ്ച പറഞ്ഞതായി ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

