കൊതുകുകള്‍ കോവിഡ് പരത്തുമോ? മറുപടിയുമായി ഗവേഷകര്‍

കൊതുകുകള്‍ കോവിഡ് പരത്തുമോ? മറുപടിയുമായി ഗവേഷകര്‍

Breaking News Kerala

കൊതുകുകള്‍ കോവിഡ് പരത്തുമോ? മറുപടിയുമായി ഗവേഷകര്‍
ന്യൂഡെല്‍ഹി: കോവിഡിനെ ഭയന്നു ജീവിക്കുകയാണ് ലോകം. അതില്‍ നല്ലൊരു വിഭാഗത്തിനും ഒരു സംശയമുണ്ട്.

കൊതുകുകള്‍ കോവിഡ് പരത്തുമോ? പല രോഗങ്ങളുടെ വാഹകരായ കൊതുകുകള്‍ കോവിഡ് വൈറസും പരത്തുമോ എന്നാണ് ആശങ്കപ്പെടുന്നത്. എന്നാല്‍ ഈ സംശയത്തിന് വളരെ വ്യക്തമായ മറുപടി നല്‍കിയിരിക്കുകയാണ് കന്‍സാസ് സര്‍വ്വകലാശാലയിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍ ‍.

കോവിഡിന് കാരണമാകുന്ന കൊറാണ വൈറസ് കൊതുകുകള്‍ക്കു പരത്താന്‍ കഴിയുമെന്നതിനു ഇതുവരെ യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നാണു ശാസ്ത്രജ്ഞര്‍ പറയുന്നത്. പുതിയ കോവിഡ് വൈറസ് കൊതുകുകള്‍ വഴി പകരുമെന്നതിന് ഇതുവരെ വിവരങ്ങളോ, തെളിവുകളോ ഇല്ലെന്ന് ലോകാരോഗ്യ സംഘടനയും നേരത്തെ പറ്ഞിട്ടുണ്ട്.

കൊതുകുകള്‍ ഡെങ്കി, മഞ്ഞപ്പിത്തം എന്നിവയിലൂടെ ഉണ്ടാക്കുന്ന വൈറസുമായി താരതമ്യം ചെയ്യുമ്പോള്‍ സാര്‍സ്, മെര്‍സ് എന്നിവയ്ക്ക് കാരണമാകുന്ന കോവിഡ് വൈറസുകള്‍ രക്തത്തില്‍ കുറഞ്ഞ അളവില്‍ ഉണ്ടാകുന്നു. കൊതുകുകളെ സാര്‍സ്-കോവ്-2 ബാധിക്കില്ലെന്ന് ലാബ് പരീക്ഷണങ്ങളില്‍ തെളിയിക്കപ്പെട്ടത് ഇത്തരത്തിലുള്ള ആദ്യ സ്ഥിരീകരണമാണ്.

തീവ്രമായ അവസ്ഥയില്‍പ്പോലും കൊതുകുകള്‍ക്ക് കോവിഡ് ബാധിക്കുന്നില്ലെന്ന് പഠനത്തിലൂടെ വ്യക്തമാകുന്നു. ഈഡിസ്, ഈജിപ്തി, ആല്‍ബോ പിക്ടസ്, ക്യൂലക്സ് എന്നീ മൂന്നു വിഭാഗത്തില്‍പ്പെട്ട കൊതുകുകളെ ഉപയോഗിച്ചാണ് പഠനം നടത്തിയത്. ഇവയൊക്കെ മറ്റു വൈറസ് രോഗങ്ങളാണ് പരത്തുന്നത്.

കൊതുകുകളിലേക്ക് വൈറസ് കുത്തിവെച്ചാണ് പരീക്ഷണം നടത്തിയത്. കൊതുക് വൈറസിലേക്ക് എത്രമാത്രം വഴങ്ങുന്നുണ്ടെന്ന് കണ്ടെത്താനുള്ള തീവ്രമായ പരിശോധനയാണ് ഇത് ചെയ്യാന്‍ കാരണം. കുത്തിവെയ്ക്കുമ്പോള്‍ വൈറസ് വളരുന്നില്ലെങ്കില്‍ രക്തത്തില്‍ ധാരാളം വൈറസുള്ള കൊതുകില്‍നിന്ന് മനുഷ്യരിലേക്ക് വൈറസ് ബാധ ഏല്‍ക്കില്ലെന്ന് ഉറപ്പാക്കാമെന്ന് കന്‍സാസ് സര്‍വ്വകലാശാലയിലെ ഡയറക്ടര്‍ സ്റ്റീഫന്‍ ഹിഗ്ഗ്സ് പറഞ്ഞു.