യേശുവിനെ കര്‍ത്താവായി നിഷേധിക്കാന്‍ വിസമ്മതിച്ചതിനു കൌമാരക്കാരനെ മതനിന്ദാകേസില്‍ കുടുക്കി

യേശുവിനെ കര്‍ത്താവായി നിഷേധിക്കാന്‍ വിസമ്മതിച്ചതിനു കൌമാരക്കാരനെ മതനിന്ദാകേസില്‍ കുടുക്കി

Breaking News India Top News

യേശുവിനെ കര്‍ത്താവായി നിഷേധിക്കാന്‍ വിസമ്മതിച്ചതിനു കൌമാരക്കാരനെ മതനിന്ദാകേസില്‍ കുടുക്കി

ലാഹോര്‍: പാക്കിസ്ഥാനിലം 18 വയസ്സുള്ള വിദ്യാര്‍ത്ഥിയെ മതനിന്ദാ കേസില്‍ കുടുക്കി സഹപാഠികള്‍.

പഞ്ചാബ് പ്രവിശ്യയിലെ അറ്റോക്ക് നഗരത്തിലെ ബാബര്‍ ഗൌരിയുടെ മകന്‍ അഷ്ബില്‍ ഗൌരിയെയാണ് മതപരമായ ചര്‍ച്ചയ്ക്കിടെ ഇസ്ളാമിനെ അനാദരിക്കുകയും യേശുവിനെ കര്‍ത്താവായി നിഷേധിക്കുവാന്‍ വിസമ്മതിക്കുകയും ചെയ്തതിനു കൂട്ടുകാര്‍ മതനിന്ദാ കേസില്‍ അകപ്പെടുത്തിയത്.

മാര്‍ച്ച് 6-ന് അഷ്ബിലിനെ വീട്ടിലെത്തി പോലീസ് അറസ്റ്റു ചെയ്തപ്പോഴാണ് വീട്ടുകാര്‍ വിവരമറിഞ്ഞത്. അഷ്ബിലിന്റെ സഹപാഠിയായ ഷെറിസ് ഗുലിസ്ഥന്റെ പരാതിയിലാണ് കേസ്.

പ്രസ്ബിറ്റീരിയന്‍ സഭയിലെ അംഗമായ അഷ്ബില്‍ ക്രിസ്ത്യന്‍ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുന്ന വ്യക്തിയായിരുന്നു. കോളേജില്‍ പഠനം ആരംഭിച്ചിരുന്ന അതേ സയമം അഷിബിലിനെ മുന്‍ സഹപാഠിയായ ഗുലിസ്ഥാന്‍ ഒരു മദ്രസയിലും ചേര്‍ന്നിരുന്നു.

ഗുലിസ്ഥാനും മറ്റ് സഹപാഠികളും അഷിബിലിനെ മതപരിവര്‍ത്തനം ചെയ്യാനായി നിരന്തരം ശ്രമിച്ചിരുന്നു.

രണ്ടു മാസം മുമ്പ് ഇവര്‍ സോഷ്യല്‍ മീഡിയായില്‍ മതപരമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. വാട്സാപ്പിലൂടെ ഇസ്ളാമിക അള്ളാഹുവില്‍ താന്‍ വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞതായി ഗുലിസ്ഥാന്‍ ആരോപിച്ചു.

ഇസ്ളാം ഒരു തെറ്റായ മതമാണെന്നും അതില്‍ തെറ്റായ പഠിപ്പിക്കലുകളുണ്ടെന്നും ഒരു ക്രിസ്ത്യാനി പറഞ്ഞതായി ഗുലിസ്ഥാന്‍ ആരോപിച്ചു.

ബൈബിളിലെ ദൈവത്തിലാണ് താന്‍ വിശ്വസിക്കുന്നതെന്നും യേശുവിനെ തള്ളിപ്പറയില്ലെന്നും ഇസ്ളാമിക പഠിപ്പിക്കലുകള്‍ പോലെ നാല് വിവാഹങ്ങള്‍ ക്രിസ്ത്യന്‍ വിശ്വാസത്തില്‍ അനുവദിക്കില്ലെന്നും അഷിബില്‍ പറഞ്ഞു. ഇതൊക്കെ വച്ചുകൊണ്ടായിരുന്നു പരാതിക്കാരന്റെ ആരോപണം.

എന്നാല്‍ ഈ ആരോപണങ്ങളിലൊന്നും ഒരു തെളിവുമില്ലെന്നും ഇത് തെളിയിക്കപ്പെട്ടിട്ടില്ലെന്നും പറഞ്ഞു. മതവിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തുന്ന വാക്കുകളൊന്നും വാട്സാപ്പിലൂടെ നടത്തിയിട്ടില്ലെന്നും ബാബര്‍ പറഞ്ഞു.

തന്റെ മകനു കോടതി ജാമ്യം നല്‍കുമെന്നു പ്രതീക്ഷിക്കുന്നതായും തങ്ങളുടെ മൂന്നു മക്കളില്‍ മൂത്തവനായ അഷ്ബലിന്റെ തുടര്‍ വിദ്യാഭ്യാസവും ഭാവിയുമോര്‍ത്ത് ആശങ്കയുണ്ടെന്നും പിതാവ് പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.