പല്ല് തേക്കാന്‍ പേസ്റ്റ് തിരഞ്ഞെടുക്കുന്നതില്‍ വലിയ കാര്യമുണ്ട്
പണ്ടു കാലത്ത് പല്ലു തേക്കാന്‍ ഉമിക്കരിയും മാവിലയും ഒക്കെ ഉപയോഗിച്ചിരുന്നു. എല്ലാം പഴങ്കഥ. എന്നാല്‍ ഇന്ന് വ്യത്യസ്ത ബ്രാന്‍ഡുകളില്‍ വര്‍ണ്ണത്തില്‍ ഒട്ടനവധി ടൂത്ത് പേസ്റ്റുകള്‍ വിപണിയിലുണ്ട്.
ഉപയോഗിക്കുന്ന പേസ്റ്റ്, അതിന്റെ അളവ് എന്നിവയില്‍ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങളുണ്ട്. ബ്രഷ് നിറച്ച് ടൂത്ത് പേസ്റ്റ് പുരട്ടിയാലെ വായിലെ അഴുക്കുകള്‍ പോകു എന്ന മിഥ്യാധാരണകളാണ് പലര്‍ക്കും.
ഇത് തെറ്റാണ്. ദിവസവും രണ്ടു തവണ പല്ലു തേക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. എന്നാല്‍ അതിനു ബ്രഷ് നിറച്ചു പേസ്റ്റ് ഇടരുത്. ഒരു പയറു മണി വലുപ്പത്തില്‍ മാത്രമേ പേസ്റ്റ് ആവശ്യമുള്ളു.
നൂറു ഗ്രാം ടൂത്ത് പേസ്റ്റ് കൊണ്ട് ദിവസേന രണ്ടു തവണ പല്ലു തേക്കുന്ന ഒരു വ്യക്തിക്ക് രണ്ട് മാസം വരെ ഇത് ഉപയോഗിക്കാം.
ബ്രഷ് നിറച്ച് പേസ്റ്റ് എടുത്ത് കുറെ നേരം വായിലിട്ട് പതപ്പിച്ചാല്‍ വലിയ പ്രയോജനം ഒന്നും ലഭിക്കില്ല. മാത്രമല്ല ഇത് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തി വയ്ക്കുന്നത്.
വായില്‍ എന്തെങ്കിലും പൊള്ളലോ എരിയോ അനുഭവപ്പെട്ടാല്‍ ആ ടൂത്ത് പേസ്റ്റ് ഒഴിവാക്കുക. ജല്ല് രൂപത്തിലുള്ളതിനേക്കാള്‍ ക്രീം രൂപത്തിലുള്ള പേസ്റ്റ് ഉപയോഗിക്കുന്നതാണ് നല്ലത്.
പല്ലുതേക്കാന്‍ വെള്ള നിറത്തിലൂള്ള ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നത് നല്ലതെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്.
ടൂത്ത് പേസ്റ്റുകളില്‍ അടങ്ങിയിട്ടുള്ള ഫ്ളൂറൈഡുകളാണ് പല്ല് വൃത്തിയാക്കാന്‍ സഹായിക്കുന്നത്.
എന്നാല്‍ ഫ്ളൂറൈഡുകള്‍ അധികമായാല്‍ അത് ദോഷമാണ്. ഇത് പല്ലിന്റെ ഇനാമലിനെ തന്നെ ഇല്ലാതാക്കാന്‍
സാദ്ധ്യതയുണ്ട്.

