രോഗിയുടെ മരണം പ്രവചിക്കാന്‍ എഐ; പരീക്ഷണം യു.കെ.യിലെ ആശുപത്രിയില്‍

രോഗിയുടെ മരണം പ്രവചിക്കാന്‍ എഐ; പരീക്ഷണം യു.കെ.യിലെ ആശുപത്രിയില്‍

Breaking News Europe Health

രോഗിയുടെ മരണം പ്രവചിക്കാന്‍ എഐ; പരീക്ഷണം യു.കെ.യിലെ ആശുപത്രിയില്‍

ലണ്ടന്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ന്റെ വരവ് വൈദ്യശാസ്ത്ര രംഗത്തെയും വിപ്ളവകരമാക്കുകയാണ്. എഐയുടെ സഹായത്തോടെ രോഗികളുടെ മരണം പ്രവചിക്കുക എന്ന പുതിയ പരീക്ഷണത്തിലാണ് യു.കെ.യിലെ ഒരു സംഘം ഗവേഷകര്‍.

എഐ ഇസിജി റിസ്ക് എസ്റ്റിമേഷന്‍ എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. ഇസിജി ടെസ്റ്റ് നടത്തി ഹൃദയത്തിന്റെ ആരോഗ്യം പരിശോധിക്കുന്നവരുടെ ഡേറ്റ വിശകലനം ചെയ്താണ് രോഗികളുടെ മരണം പ്രവചിക്കുന്നത്.

ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് രോഗിയുടെ മനസിലാക്കാന്‍ കഴിയാത്ത രോഗാവസ്ഥ വരെ കണ്ടെത്താന്‍ കഴിയുമെന്നാണ് അവകാശപ്പെടുന്നത്.

ഇസിജി റീഡിങ്ങില്‍ എഐ ഇസിജി റിസ്ക് എസ്റ്റിമേഷന്‍ കൃത്യത പുലര്‍ത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പരീക്ഷണ ഘട്ടത്തില്‍ 78 ശതമാനം കൃത്യതയാണ് കാണിച്ചതെന്നും ഏറ്റവും ചെറിയ പ്രശ്നങ്ങള്‍ കണ്ടെത്തുകയും ഹൃദയ ഘടന പരിശോധിച്ച് ജനിതക സവിശേഷതകള്‍ ഉള്‍പ്പെടെ മനസിലാക്കാന്‍ ഇതിലൂടെ കഴിയും.

യു.കെ.യിലെ ആരോഗ്യ ഏജന്‍സിയായ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിനു കീഴിലുള്ള ആശുപത്രികളിലാണ് ഈ പുതിയ രീതി ഉപയോഗിക്കുന്നത്.

അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യവ്യാപകമായി എല്ലാ ആശുപത്രികളിലും നടപ്പാക്കാനാണ് പദ്ധതി. ജോലി എളുപ്പമാക്കുക മാത്രമാകും ചെയ്യുക. എന്നാല്‍ ഡോക്ടര്‍മാര്‍ക്ക് പകരമാകില്ലെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.