ക്യാന്‍സറിനെ പ്രതിരോധിക്കും: ചക്കപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍

ക്യാന്‍സറിനെ പ്രതിരോധിക്കും: ചക്കപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍

Health Karshika Vartha

ക്യാന്‍സറിനെ പ്രതിരോധിക്കും: ചക്കപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍

വേനല്‍ക്കാലത്ത് സുലഭമായി ലഭിക്കുന്ന പ്രകൃതി ദത്തമായ ഒരു ഫലമാണ് ചക്ക.

രാസവളപ്രയോഗങ്ങളൊന്നും ഇല്ലാതെതന്നെ ശുദ്ധമായി ലഭിക്കുന്ന ഒരു ഫലം കൂടിയാണ് ചക്കപ്പഴം. ചക്കപ്പഴത്തിന് മധുരമുണ്ടെങ്കിലും പ്രമേഹ രോഗത്തെ ചെറുക്കാന്‍ ഉത്തമമാണിത്. വിളഞ്ഞ് പാകമായ ചക്കച്ചുളയില്‍ 74 ശതമാനം വെള്ളമാണ്.

100 ഗ്രാം ചക്ക 95 കലോറി ഊര്‍ജ്ജം പ്രധാനം ചെയ്യുന്നു. ചക്കയിലെ എ,സി ജീവകങ്ങള്‍ ആന്റി ഓക്സിഡന്റുകളായും പ്രവര്‍ത്തിക്കുന്നു.
ttps://youtu.be/p3782_ni6ow

ഇതിലടങ്ങിയിട്ടുള്ള കാല്‍സ്യം, ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കള്‍ രക്ത ധമനികളുടെ ആരോഗ്യത്തെ സംരക്ഷിക്കും. പൊട്ടാസ്യം, കാല്‍സ്യം എന്നീ മൂലകങ്ങള്‍ ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്.

പച്ചച്ചക്കയിലെ നാരുകളില്‍ 60 ശതമാനവും വെള്ളത്തില്‍ ലയിക്കാത്തവയാണ്. ഈ നാരുകള്‍ കൊഴുപ്പിന്റെ ആഗീരണം തടയുകയും കൊളസ്ട്രോളിനെ നിയന്ത്രിക്കുകയും ചെയ്യുന്നു.

വന്‍കുടലിലെ കാന്‍സറിന് കാരണമാകുന്ന കാര്‍സിനോജിനുകളെ പുറന്തള്ളാനും ഈ നാരുകള്‍ സഹായിക്കുന്നു.