യു.എസ്. സുവിശേഷ സഭാ നേതാക്കള്‍ സൌദി രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി

യു.എസ്. സുവിശേഷ സഭാ നേതാക്കള്‍ സൌദി രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി

Breaking News Middle East USA

യു.എസ്. സുവിശേഷ സഭാ നേതാക്കള്‍ സൌദി രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി
റിയാദ്: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശകരും, സുവിശേഷ സഭാ നേതാക്കളും സൌദി അറേബ്യ കിരീട അവകാശി മുഹമ്മദ് ബിന്‍ സാല്‍മാനെ സന്ദര്‍ശിച്ചു കൂടിക്കഴ്ച നടത്തി.

മിഡില്‍ ഈസ്റ്റിലെ പ്രമുഖ ഇസ്ളാമിക രാഷ്ട്രമായ സൌദി മറ്റു മതസ്ഥര്‍ക്ക് ആരാധനാ സ്വാതന്ത്യ്രത്തിനു നിയന്ത്രണങ്ങളും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണവുമുള്ള രാഷ്ട്രമാണ്.

അതുകൊണ്ടുതന്നെ ഈ കൂടിക്കാഴ്ച വന്‍ വാര്‍ത്താ പ്രാധാന്യം നേടുകയുണ്ടായി.
പ്രമുഖ സുവിശേഷ ഗ്രന്ഥകാരന്‍ ജോയല്‍ റോസണ്‍ ബര്‍ഗിന്റെ നേതൃത്വത്തിലുള്ള 7 അംഗ സംഘമാണ് സൌദി രാജകുമാരനെ സന്ദര്‍ശിക്കാനെത്തിയത്.

മുന്‍ റിപ്പബ്ളിക്കന്‍ കോണ്‍ഗ്രസ് അംഗവും പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയുമായ മിക്കിലി ബച്ച്മാന്‍ ‍, യു.എസ്. കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലിജിയസ് ഫ്രീഡം കമ്മീഷണര്‍ റവ. ജോണി മൂര്‍ ‍, നാഷണല്‍ റിലിജിയസ് ബ്രോഡ്കാസ്റ്റേഴ്സ് പ്രസിഡന്റ് ജറി ജോണ്‍സണ്‍ ‍, ക്രിസ്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് നെറ്റ് വര്‍ക്ക് മുന്‍ പ്രസിഡന്റ് മിഖായേല്‍ ലിറ്റില്‍ ലോംഗ് ടൈം, ഇവാഞ്ചലിക്കല്‍ കമ്മ്യൂണിക്കേഷന്‍സ് എക്സിക്യൂട്ടീവ് ലാറി റ്ററാസ്സ്, കാല്‍വറി അല്‍ബുക്കര്‍ഖ് ചര്‍ച്ച് നേതാവ് പാസ്റ്റര്‍ സ്കിപ്പ് ഗഹെയ്റ്റ്സിഗ് തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു. ചരിത്രപരമായ സന്ദര്‍ശനമെന്നാണ് സൌദി രാജകുമാരനും സന്ദര്‍ശകരും ഈ ചരിത്ര നിമിഷങ്ങളെ വിശേഷിപ്പിക്കുന്നത്.

“ഞങ്ങള്‍ ക്രിസ്തുവിന്റെ അംബാസഡര്‍മാരാണ്, ഞങ്ങള്‍ അമേരിക്കയെ പ്രതിനിധീകരിക്കുന്നുവെങ്കിലും യേശുക്രിസ്തുവിനെയാണ് പ്രതിനിധീകരിക്കുന്നത്. ജെറി ജോണ്‍സണ്‍ കൂടിക്കാഴ്ചയില്‍ അഭിപ്രായപ്പെട്ടു.ഇതൊരു നല്ല അവസരമാണ് താങ്കള്‍ക്ക് ബൈബിളിനെക്കുറിച്ച് അറിയാമോ? എസ്ഥേര്‍ ‍, ദാനിയേല്‍ അതുപോലെ നിരവധി രാജാക്കന്മാര്‍ ‍, ഉന്നത സ്ഥാനങ്ങളില്‍ ഇരുന്നവര്‍ ഇവരെയെല്ലാം ദൈവം ശക്തമായി ഉപയോഗിച്ചു.

ബൈബിള്‍ പറയുന്നു. നമ്മള്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിപ്പിന്‍ പാസ്റ്റര്‍ സ്കിപ്പ് ഹെയ്റ്റ്സിഗ് പറഞ്ഞു. സൌദി കൊട്ടാരത്തിലെ ഉന്നതരും സൌദി അറേബ്യന്‍ ഭരണ കേന്ദ്രത്തിലെ പ്രമുഖരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. സൌദി രാജകുമാരനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ലോകത്തെ ക്രൈസ്തവ സമൂഹം വളരെ പ്രതീക്ഷയോടെയാണ് വീക്ഷിക്കുന്നത്.

സൌദിയുമായി കൂടുതല്‍ അടുക്കുവാനും ക്രൈസ്തവര്‍ക്ക് അവിടെ ആരാധനാ സ്വാതന്ത്ര്യവും സംരക്ഷണവും ലഭിക്കുവാനുമുള്ള മുഖാന്തിരങ്ങള്‍ ഇതുമൂലം ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.
പ്രത്യേകിച്ച് അമേരിക്കയും സൌദി അറേബ്യയും നല്ല ബന്ധത്തിലാണ്. ഡൊണാള്‍ഡ് ട്രംപ് ഇക്കാര്യത്തില്‍ പ്രത്യേക താല്‍പ്പര്യം കാണിക്കുന്നുണ്ട്.

സമൂഹത്തിന്റെ നല്ല ദൂതുകള്‍ സന്ദര്‍ശകര്‍ രാജകുമാരനുമായി പങ്കുവെച്ചു. യേശുക്രിസ്തുവില്‍ ശക്തിപ്പെടാനും സൌദി രാജകുടുംബത്തിനും ജനങ്ങള്‍ക്കും വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുന്നുവെന്നും എവിടെയായാലും യേശുക്രിസ്തുവിന്റെ നാമം ഉയര്‍ത്തുമെന്നും ഓര്‍പ്പിച്ചു.