സിസേറിയന്‍ ജനന നിരക്ക് വര്‍ദ്ധിക്കുന്നു; ആശങ്കയോടെ ലോകം

Breaking News Europe

സിസേറിയന്‍ ജനന നിരക്ക് വര്‍ദ്ധിക്കുന്നു; ആശങ്കയോടെ ലോകം
ലണ്ടന്‍ ‍: സിസേറിയന്‍ വഴി ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം ആഗോളതലത്തില്‍ വര്‍ദ്ധിക്കുന്നതായി പഠനം.

2000-ത്തില്‍ 1.6 കോടി കുഞ്ഞുങ്ങള്‍ ജനിച്ചതില്‍ 12 ശതമാനം മാത്രമായിരുന്നു സിസേറിയന്‍ നിരക്ക്. എന്നാല്‍ 2015-ല്‍ 2.97 കോടി കുഞ്ഞുങ്ങള്‍ ജനിച്ചപ്പോള്‍ സിസേറിയന്‍ നിരക്ക് 21 ശതമാനമായി വര്‍ദ്ധിച്ചതായി ലാന്‍സെറ്റ് ജേണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡൊമിനിക്കന്‍ റിപ്പബ്ളിക്കിലാണ് ഏറ്റവും കൂടുതല്‍ സിസേറിയന്‍ നടക്കുന്ന രാജ്യം. 58.1 ശതമാനം. തൊട്ടു പിന്നില്‍ ബ്രസ്സീലസും ഈജിപ്റ്റുമാണ്. 169 രാജ്യങ്ങളിലെ റിപ്പോര്‍ട്ടാണ് ലാന്‍സെറ്റ് പ്രസിദ്ധീകരിച്ചത്.

അമ്മയുടേയോ കുഞ്ഞിന്റെയോ ജീവന്‍ അപകടത്തിലാകുമ്പോള്‍ മാത്രമാണ് സാധാരണ ഡോക്ടര്‍മാര്‍ സിസേറിയന്‍ നടത്താറുള്ളത്.

എന്നാല്‍ ഇപ്പോള്‍ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ സിസേറിയന്‍ നടത്തുന്ന പ്രവണത ആശങ്കാജനകമാണ്.