സ്വര്‍ഗ്ഗത്തിലെ യേശുവിനെയും മരിച്ചുപോയ തന്റെ പിതാവിനെയും കണ്ടുകൊണ്ട് ആശുപത്രി കിടക്കയില്‍ കരയുന്ന കുട്ടി,
ഒരു കൊച്ചു ബാലന്‍ സ്കേറ്റ് ബോര്‍ഡ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രി കിടക്കയില്‍ കിടന്നുകൊണ്ട് സ്വര്‍ഗ്ഗത്തിലെ ഒരു കാഴ്ച കണ്ടുകൊണ്ട് കരയുകയും കണ്ണീരൊഴുക്കുകയും ചെയ്യുന്ന വീഡിയോ വൈറലായി.
കാന്‍സണ്‍ എന്ന കുട്ടി യേശുക്രിസ്തുവിനോടും മരിച്ചുപോയ തന്റെ പിതാവിനോടും സംസാരിക്കുന്ന വീഡിയോയാണ് സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
കണ്ണുനീര്‍ ഒഴുകുമ്പോള്‍ വീഡിയോയില്‍ ഒരു മിനിറ്റോളം കുട്ടി സീലിംഗിലേക്കു നോക്കി “ഹായ് യേശു” എന്ന് പറഞ്ഞുകൊണ്ട് അവനുമായി സംസാരിക്കാന്‍ തുടങ്ങുന്നു. “യേശുവേ നീ തിരിച്ചു വരുമ്പോള്‍” കാന്‍സണ്‍ ചോദിക്കുന്നു ഞങ്ങള്‍ക്ക് നിന്നെ വേണം, എനിക്ക് നിന്നെ വേണം, ഞാന്‍ നിന്നെ മിസ്സ് ചെയ്യുന്നു യേശുവേ! തുടര്‍ന്നു കരയുന്ന കുട്ടി തന്റെ പിതാവിനെയും കാണുന്നു.
മരിച്ചുപോയ ഡാഡി എത്ര സുന്ദരനാണെന്നും തന്നെയും സഹോദരങ്ങളെയും പോറ്റാന്‍ കഠിനാദ്ധ്വാനം ചെയ്യുന്ന അമ്മയ്ക്കുവേണ്ടി ഒരു നല്ല കുട്ടിയാകുമെന്ന് താന്‍ വാഗ്ദാനം ചെയ്യുന്നുവെന്നും വീഡിയോയില്‍ കാണാം.
കുട്ടി ദൈവത്തെ അഗ്നിപോലത്തെ കണ്ണുകള്‍ ഉള്ളവന്‍ എന്നു വിശേഷിപ്പിക്കുകയും സ്വര്‍ഗ്ഗം മനോഹരമാണെന്ന് പറയുകയും ചെയ്യുന്നു. അത് ചിത്രശലഭങ്ങള്‍ നിറഞ്ഞിരിക്കുന്നുവെന്ന് പറയുന്നു.
ദൈവവുമായി ആളുകള്‍ കണ്ടുമുട്ടുകയും സംഭാഷണങ്ങള്‍ നടത്തുകയും ചെയ്യുന്ന നിരവധി സംഭവ കഥകള്‍ ബൈബിളിലുണ്ട്. അത്തരം സാഹചര്യങ്ങളില്‍ പലതിലും ലോകത്തിന്റെ സൃഷ്ടാവ് തന്റെ സന്ദേശം വാക്കുകളിലൂടെ അറിയിച്ചതായി മോശ, അബ്രഹാം, നോഹ, ഹവ്വ, ആദാം എന്നിവരും പരാമര്‍ശിച്ചുകൊണ്ട് വ്യക്തമാക്കുന്നു.
തീര്‍ച്ചയായും ദൈവം തന്നെത്തന്നെ വെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കുമ്പോള്‍ വാക്കുകളില്‍ മാത്രം ഒതുങ്ങുന്നില്ല. ബൈബിളിലും അത് വ്യക്തമാണ്.
ബൈബിളില്‍ പലരും ദൈവവുമായി സംസാരിച്ചപ്പോള്‍, ഇന്ന് പലരും ദൈവത്തിന്റെ മുഖം കണ്ടിട്ടില്ലെന്ന് സമ്മതിക്കും. എന്നിരുന്നാലും ഈ കൊച്ചുകുട്ടി ദൈവത്തിന്റെ മുഖം കാണുകയും ചെയ്തിരിക്കാം എന്നു നമുക്ക് വിശ്വസിക്കാം.
ബൈബിള്‍ പറയുന്നു “അവന്റെ നിത്യ ശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങള്‍ ലോക സൃഷ്ടി മുതല്‍ അവന്റെ പ്രവര്‍ത്തികളാല്‍ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടു വരുന്നു: അവര്‍ക്കു പ്രതിവാദമില്ലാതിരിക്കേണ്ടതിനു തന്നെ” (റോമര്‍ 1:20).

