ചില ഭക്ഷണങ്ങള്‍ക്കൊപ്പം നാരങ്ങാ കഴിക്കരുത്
നിരവധി ഔഷധ ഗുണമുള്ള ഒരു ഫലമാണ് നാരങ്ങാ. വിറ്റാമിന്‍ സിയും ധാരാളം ആന്റി ഓക്സിഡന്റുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്.
ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. ദഹനം, ഭാരം നിയന്ത്രിക്കല്‍, ഹൃദയാരോഗ്യം എന്നിവയെ പിന്തുണയ്ക്കുന്ന നാരുകളും നാരങ്ങയില്‍ അടങ്ങിയിട്ടുണ്ട്.
അതിനാല്‍ ദിവസവും നാരങ്ങാ കഴിക്കുന്നത് നല്ലതാണെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. മിക്കവാറും ഭക്ഷണത്തിനൊപ്പം നാരങ്ങാ കഴിക്കാറുണ്ട്.
എന്നാല്‍ ചില ഭക്ഷണങ്ങള്‍ക്കൊപ്പം നാരങ്ങാ കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ലെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
അതില്‍ ഒന്നാണ് തൈര്. അബദ്ധത്തില്‍പോലും തൈരിനൊപ്പം നാരങ്ങാ കഴിക്കരുത്. തൈരിനു നാരങ്ങായ്ക്കും ഒരേ ഫലമാണുള്ളത്.
അതിനാല്‍ ഇവ ഒന്നിച്ചു കഴിക്കുന്നത് ദഹന വ്യവസ്ഥയെ ബാധിക്കും. കൂടാതെ എരിവുള്ള ഭക്ഷണത്തോടൊപ്പം നാരങ്ങാ കഴിക്കുന്നത് ഒഴിവാക്കുക.
അതുപോലെ പാലുല്‍പ്പന്നങ്ങള്‍, മുട്ട എന്നിവയോടൊപ്പവും നാരങ്ങാ കഴിക്കരുതെന്നും അവ ആരോഗ്യത്തിനു ഹാനികരമാണെന്നും പറയുന്നു.

