തലച്ചോറിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുവാനുള്ള ശീലങ്ങള്‍
ഭക്ഷണശീലം: ഭക്ഷണം പതിയെ ആസ്വദിച്ച് കഴിക്കുമ്പോള്‍ പാരാസിംപതെറ്റിക് നാഡീ വ്യവസ്ഥ ഉദ്ദീപിക്കപ്പെടും. ശാന്തിയും വിശ്രാന്തിയും അനുഭവപ്പെടും. അതിനായി വളരെ ശ്രദ്ധയോടെ ഭക്ഷണം ചവച്ചു കഴിക്കണം.
ഉദരത്തില്‍ നല്ല ബാക്ടീരിയകള്‍ ആവശ്യം: ഉദരത്തിലെ സൂക്ഷ്മാണുക്കള്‍ ന്യൂറോ ട്രാന്‍സ്മിറ്റര്‍ സിന്തസിസത്തെ സ്വാധീനിക്കുകയും പ്രീബയോട്രിക് ഭക്ഷണങ്ങളായ ഉള്ളി, ആപ്പിള്‍, വാഴപ്പഴം മുതലായവ ബക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും വേണം.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക: രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വരുന്ന മാറ്റങ്ങള്‍ ന്യൂറോ ട്രാന്‍സ്മിറ്ററിന്റെ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തും.
അതുകൊണ്ട് നാരുകള്‍ ധാരാളമുള്ള അന്നജവും പ്രോട്ടീനും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
വേഗസ് നാഡിയെ പോഷിപ്പിക്കുന്ന ഭക്ഷണങ്ങള്‍: മത്സ്യം, ഇറച്ചി ഇവയില്‍ നിന്ന് ബി 12, മുട്ട, കരള്‍ ഇവയില്‍നിന്ന് കോളിന്‍, കൊഴുപ്പുള്ള മത്സ്യങ്ങളില്‍നിന്ന് ഒമേഗ 3 ഫാറ്റി ആസിഡ്, യോഗര്‍ട്ട്, കൊഫിന്‍ എന്നിവയില്‍നിന്ന് പ്രോബ മോട്ടിസസ് എന്നിവയും ലഭിക്കും.
ഈ വക ആഹാര സാധനങ്ങള്‍ നമ്മുടെ തലച്ചോറിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെ ഗുണം ചെയ്യുന്നു. ഉറങ്ങുമ്പോള്‍ പോലും നമ്മുടെ ചിന്തകളെയും ചലനങ്ങളെയും.
ശ്വസനം, ഹൃദയമിടിപ്പ്, ഇന്ദ്രിയങ്ങള്‍ ഇവയെല്ലാം നിലനിര്‍ത്താന്‍ തലച്ചോര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.