യു.പി. മതപരിവര്‍ത്തന വിരുദ്ധ കുറ്റം; നാല് വര്‍ഷത്തിനിടെ അറസ്റ്റിലായത് 1,682 പേര്‍

യു.പി. മതപരിവര്‍ത്തന വിരുദ്ധ കുറ്റം; നാല് വര്‍ഷത്തിനിടെ അറസ്റ്റിലായത് 1,682 പേര്‍

Breaking News India

യു.പി. മതപരിവര്‍ത്തന വിരുദ്ധ കുറ്റം; നാല് വര്‍ഷത്തിനിടെ അറസ്റ്റിലായത് 1,682 പേര്‍

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഉത്തരേന്ത്യയിലെ യു.പി. സംസ്ഥാനത്ത് അധികാരികള്‍ 1,682 പേരെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്.

ഹിന്ദു ഇതര മതസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനായി രൂപകല്‍പ്പന ചെയ്തത് എന്ന് ആരോപിക്കപ്പെടുന്ന തീവ്ര മത പരിവര്‍ത്തന വിരുദ്ധ നിയമപ്രകാരം പോലീസ് അറസ്റ്റു ചെയ്ത കേസാണിതെന്ന് ഇന്റര്‍ നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ എന്ന സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നു.

ഐസിസിയുടെ കണക്കനുസരിച്ച് സമീപ വര്‍ഷങ്ങളില്‍ യു.പി. നിയമ വിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം അറസ്റ്റിലായവരില്‍ ഭൂരിഭാഗവും ക്രിസ്ത്യാനികളായിരുന്നു.

പ്രാഥമിക അറസ്റ്റുകള്‍ക്കു ശേഷം മത പരിവര്‍ത്തന വിരുദ്ധ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത 835 കേസുകളില്‍ 818 എണ്ണത്തിലും കുറ്റപത്രം സമര്‍പ്പിച്ചതായി ഐസിസി റിപ്പോര്‍ട്ടു ചെയ്യുന്നു.

ടൈംസ് ഓഫ് ഇന്ത്യ ഉദ്ധരിച്ച് പ്രസ്താവനയില്‍ യു.പി. പോലീസ് ഡയറക്ടര്‍ ജനറല്‍ പ്രശാന്ത് കുമാര്‍ പറഞ്ഞത്: തെളിവുകളുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ്.

വശീകരണവും, പ്രേരണയും വാഗ്ദാനം ചെയ്യലും ചെയ്യുന്നവരെ വെറുതേ വിടില്ല. അവര്‍ക്കെതിരെ നടപടിയെടുക്കും. ഞങ്ങള്‍ ഇതുവരെ 98 ശതമാനം കേസുകളിലും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. അതായത് 818 കേസുകള്‍, 17 കേസുകള്‍ ഇപ്പോഴും അന്വേഷണത്തിലാണ്.

നിരവധി അറസ്റ്റുകളും തുടര്‍ന്നുള്ള കുറ്റങ്ങളും ഉണ്ടായിട്ടും ഇതുവരെ ഒരു ശിക്ഷയും ഉറപ്പിച്ചിട്ടില്ലെന്ന് ഐസിസി റിപ്പോര്‍ട്ടു ചെയ്യുന്നു.

മതപരിവര്‍ത്തന നിരോധന നിയമ പ്രകാരം ഒരൊറ്റ ശിക്ഷയെങ്കിലും ഉണ്ടായിരുന്നെങ്കില്‍. സര്‍ക്കാര്‍ അനുകൂല മുഖ്യധാരാ മാദ്ധ്യമങ്ങള്‍ ദേശീയ മാധ്യമങ്ങളിലാകെ ഇത് പ്രചരിപ്പിച്ചേനെ. യു.പി. സ്വദേശി സഹ്രു ജോഹര്‍ ഐസിസിക്ക് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.