ലോകത്തെ ഏറ്റവും പ്രായം കൂടി വ്യക്തി സിസ്റ്റര്‍ ആന്ദ്രെ അന്തരിച്ചു

ലോകത്തെ ഏറ്റവും പ്രായം കൂടി വ്യക്തി സിസ്റ്റര്‍ ആന്ദ്രെ അന്തരിച്ചു

Breaking News USA

ലോകത്തെ ഏറ്റവും പ്രായം കൂടി വ്യക്തി സിസ്റ്റര്‍ ആന്ദ്രെ അന്തരിച്ചു
പാരീസ്: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ ഫ്രഞ്ച് കന്യാസ്ത്രീ അന്തരിച്ചു. 119-ാം പിറന്നാളിനു ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് സിസ്റ്റര്‍ ആന്ദ്രെ എന്നറിയപ്പെടുന്ന ലുസിലെ റാന്‍ഡന്റെ മരണം.

ടുളുണിലെ സെന്റ് കാതറിന്‍ ലബൂറെ നേഴ്സിംഗ് ഹോമില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു മരണമെന്ന് നേഴ്സിംഗ് ഹോം വക്താവ് അറിയിച്ചു.

കഴിഞ്ഞ വര്‍ഷം കോവിഡ് ബാധിതയായ സിസ്റ്റര്‍ ആന്ദ്രെ കോവിഡിനെ അതിജീവിച്ച ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന സ്ഥാനവും ലഭിച്ചിരുന്നു.

നൂറ്റിപ്പത്തോ അതിനു മുകളിലോ പ്രായമുള്ളവരുടെ വിവരങ്ങള്‍ സൂക്ഷിക്കുന്ന ജെറന്റോളജി റിസര്‍ച്ച് ഗ്രൂപ്പിന്റെ പട്ടിക പ്രകാരം സിസ്റ്റര്‍ ആന്ദ്രെയാണ് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള വ്യക്തി.

സിസ്റ്റര്‍ ആന്ദ്രെ മരിച്ചതോടെ ഈ പദവി അമേരിക്കയില്‍ ജനിച്ച് ഇപ്പോള്‍ സ്പെയിനില്‍ താമസിക്കുന്ന മരിയ ബ്രന്യസ് ഫൊറ്റേയ്ക്കു ലഭിക്കും. 115 വയസാണ് ഇവരുടെ പ്രായം.

1904 ഫെബ്രുവരി 11-നു ദക്ഷിണ ഫ്രാന്‍സിലെ ആലെസിലെ ഒരു പ്രൊട്ടസ്റ്റന്റ് കുടുംബത്തിലായിരുന്നു സിസ്റ്റര്‍ ആന്ദ്രെയുടെ ജനനം.

26-ാം വയസില്‍ കത്തോലിക്ക വിശ്വാസം സ്വീകരിക്കുകയും 1944-ല്‍ വ്രതവാഗ്ദാനത്തോടെയാണ് ലുസിലെ ആന്ദ്രെ എന്ന പേരു സ്വീകരിച്ചത്.