എലിയെക്കൊന്നാലും ഇനി 3 വര്‍ഷം തടവും പിഴയും

എലിയെക്കൊന്നാലും ഇനി 3 വര്‍ഷം തടവും പിഴയും

Breaking News Kerala

എലിയെക്കൊന്നാലും ഇനി 3 വര്‍ഷം തടവും പിഴയും
കൊച്ചി: നാടന്‍ കാക്ക, വവ്വാല്‍ ‍, ചുണ്ടെലി, പന്നിയെലി എന്നിവയെ കൊല്ലാന്‍ ഇനി കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണം. വന്യജീവി സംരക്ഷണ നിയമ (1972) ത്തിലെ പുതിയ ഭേദഗതി പ്രകാരമാണിത്.

കഴിഞ്ഞ 20-നാണ് ഭേദഗതി വിജ്ഞാപനം നിലവില്‍ വന്നത്. നിയമം ലംഘിച്ചാല്‍ മൂന്നു വര്‍ഷം വരെ തടവും കാല്‍ലക്ഷം രൂപാ വരെ പിഴയുമാണ് ശിക്ഷ.

കേരളത്തില്‍ നാടന്‍ കാക്ക (പൂര്‍ണമായും കറുത്ത നിറമുള്ള ഇവ ബലിക്കാക്കയെന്നും അറിയപ്പെടുന്നു), വവ്വാല്‍ ‍, ചുണ്ടെലി, എലി എന്നിവയെ വന്യജീവി സംരക്ഷണ നിയമത്തിന്റെ അഞ്ചാം ഷെഡ്യൂളില്‍ ഉള്‍പ്പെട്ട ക്ഷുദ്ര ജീവികളായാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നാല്‍ ഭേദഗതി പ്രകാരം ഇപ്പോള്‍ ഷെഡ്യൂള്‍ രണ്ടിന്റെ സംരക്ഷണ പരിധിയിലാണ്. ഷംഡ്യൂള്‍ അഞ്ച് ഇല്ലാതായി.

ഇവയുടെ എണ്ണം രാജ്യത്ത് വന്‍ തോതില്‍ കുറയുന്നതായി കണ്ടെത്തിയതിനാലാണ് കൊല്ലുന്നതിനു നിയന്ത്രണമേര്‍പ്പെടുത്തിയതെന്നാണ് വിവരം.

എന്നാല്‍ ഇവ ക്രമാതീതമായി പെരുകിയെന്നു കണ്ടെത്തിയാല്‍ നിശ്ചിത കാലത്തേക്കു കൊന്നൊടുക്കാന്‍ അനുമതി തേടി കേന്ദ്രത്തിനു അപേക്ഷ നല്‍കാവുന്നതാണ്. സംസ്ഥന വൈല്‍ഡ് ലൈഫ് ബോര്‍ഡാണ് അപേക്ഷ നല്‍കേണ്ടതും.

എണ്ണം കുറയുന്നില്ല എന്നു കണ്ടാല്‍ കാലയളവ് നീട്ടി ചോദിക്കാനും വിജ്ഞാപനത്തില്‍ വ്യവസ്ഥ ചെയ്യുന്നു. വന്യജീവി സംരക്ഷണ നിയമത്തില്‍ ഉള്‍പ്പെട്ടവയെ ക്ഷുദ്രജീവികളായി കേന്ദ്രം പ്രഖ്യാപിച്ചാലെ കൊല്ലാന്‍ അനുമതിയുള്ളു.

ഉപദ്രവകാരികളായ കാട്ടുപന്നികളെ കൊല്ലാമെന്നു ഹൈക്കോടതി വിധിയുണ്ടായിട്ടും ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. ഷെഡ്യൂള്‍ രണ്ടിലാണ് കാട്ടുപന്നിയും ഉള്‍പ്പെടുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.