“പരിശുദ്ധാത്മാവ് നിന്നെ ശുശ്രൂഷയ്ക്കായി നയിക്കട്ടെ” തകര്‍ന്ന പാറകള്‍ക്കിടയില്‍ക്കിടന്ന് പാസ്റ്ററുടെ മരണമൊഴി

Breaking News Global India Top News

“പരിശുദ്ധാത്മാവ് നിന്നെ ശുശ്രൂഷയ്ക്കായി നയിക്കട്ടെ” തകര്‍ന്ന പാറകള്‍ക്കിടയില്‍ക്കിടന്ന് പാസ്റ്ററുടെ മരണമൊഴി
കാഠ്മാണ്ഡു: ഭൂകമ്പത്തില്‍ നേപ്പാളില്‍ മരിച്ച ക്രൈസ്തവരുടെ എണ്ണം 600 കടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തകര്‍ന്ന സഭാ ഹാളുകള്‍ പലതും പെന്തക്കോസ്തു-പ്രൊട്ടസ്റ്റന്റ് സഭാ ആരാധനാഹാളുകളാണ്. മരിച്ചവരില്‍ കാഠ്മാണ്ഡുവിലെ വിഷന്‍ സാല്‍വേഷന്‍ ചര്‍ച്ച് സീനിയര്‍ പാസ്റ്റര്‍ എലിജ ഗഹിലും ഉള്‍പ്പെടും.

 

നേപ്പാളില്‍ ശനിയാഴ്ച അവധി ദിവസം ആയതിനാല്‍ രാജ്യത്തെ ക്രൈസ്തവരുടെ സഭാ ആരാധനയും അന്നാണ് നടക്കാറുള്ളത്. ഭൂകമ്പത്തില്‍ വിഷന്‍ സാല്‍വേഷന്‍ ചര്‍ച്ച് ഹാളും തകര്‍ന്നു വീണു. ഈ ബില്‍ഡിംഗിലെ നാലാം നിലയിലായിരുന്നു വിഷന്‍ സാല്‍വേഷന്‍ ചര്‍ച്ചിന്റെ ആരാധന നടന്നിരുന്നത്. ആദ്യ ഭൂകമ്പ സമയത്തുതന്നെ ശക്തമായ കുലുക്കം അനുഭവപ്പെട്ടു. പിന്നീട് വലിയ ശബ്ദത്തോടെ കെട്ടിടം തകര്‍ന്നുവീണു. ഇവിടെ ആരാധനയ്ക്ക് പാസ്റ്റര്‍ എലിജയും അസ്സിസ്റ്റന്റ് പാസ്റ്റര്‍ ജേക്കബ് തമാംഗും ഉള്‍പ്പെടെ 62 പേരാണുണ്ടായിരുന്നത്.

 

തകര്‍ന്ന പാറകള്‍ക്കിടയില്‍ കിടന്നുകൊണ്ട് പാസ്റ്റര്‍ എലിജ തന്റെ സഹ ശുശ്രൂഷകനോട് വിളിച്ചു പറഞ്ഞു ” എന്റെ മരണം അടുത്തു, എന്നാല്‍ പരിശുദ്ധാത്മാവ് തന്റെ ശുശ്രൂഷയ്ക്കായി നിന്നെ രക്ഷിക്കും”. ഇതു പറഞ്ഞശേഷം പാസ്റ്റര്‍ എലിജയുടെ ശബ്ദം നിലച്ചു. അപകടത്തില്‍ എലിജ ഉള്‍പ്പെടെ 17 പേര്‍ നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. ജേക്കബ് തമാംഗും മറ്റ് 44 പേരും അത്ഭുതകരമായി രക്ഷപെട്ടു. ഈ സഭയിലെ 6 പേര്‍ പരിക്കുകളോടെ ഇപ്പോഴും ആശുപത്രിയില്‍ കഴിയുന്നു.

 

പാസ്റ്റര്‍ എലിജ മുമ്പ് ബ്രിട്ടീഷ് ഗൂര്‍ഖ സൈന്യത്തിലെ അംഗമായിരുന്നു. റിട്ടയറായശേഷം പടിഞ്ഞാറന്‍ നേപ്പാളിലേക്കു വന്നു സുവിശേഷവേല ചെയ്തുവരികയായിരുന്നു. തന്റെ ശുശ്രൂഷയില്‍ 60 സഭകള്‍ വിവിധ സ്ഥലങ്ങളില്‍ രൂപം കൊണ്ടു. 4 വര്‍ഷം മുമ്പാണ് കാഠ്മാണ്ഡു സഭ സ്ഥാപിച്ചത്. ഇവിടെ 62 ഓളം വിശ്വാസികള്‍ ആരാധനയ്ക്കുണ്ടായിരുന്നു. തന്റെ സീനിയര്‍ പാസ്റ്ററുടെ പെട്ടന്നുള്ള വിയോഗത്തിനുശേഷം പാസ്റ്റര്‍ ജേക്കബ് തമാംഗ് വിഷന്‍ സാല്‍വേഷന്‍ സഭയുടെ ചുമതല ഏറ്റെടുത്തു. ഇപ്പോള്‍ കാഠ്മാണ്ഡു സഭയിലെ വിശ്വാസികള്‍ മറ്റൊരിടത്ത് താല്‍ക്കാലികമായി കര്‍ത്താവിനെ ആരാധിച്ചു വരുന്നു.

5 thoughts on ““പരിശുദ്ധാത്മാവ് നിന്നെ ശുശ്രൂഷയ്ക്കായി നയിക്കട്ടെ” തകര്‍ന്ന പാറകള്‍ക്കിടയില്‍ക്കിടന്ന് പാസ്റ്ററുടെ മരണമൊഴി

  1. I’veI have been exploring for a little bita littlea bit for any high-qualityhigh quality articles or blogweblog posts in thison this kind ofsort of spaceareahouse . Exploring in Yahoo I at lasteventuallyfinallyultimately stumbled upon this siteweb sitewebsite. ReadingStudying this infoinformation So i’mi am satisfiedgladhappy to expressshowexhibitconvey that I haveI’ve a veryan incredibly just rightgoodexcellent uncanny feeling I found outcame upondiscovered exactlyjust what I needed. I so muchsuch a lotmost without a doubtno doubtundoubtedlysurelycertainlyfor suredefinitelyunquestionablyindisputablyindubitably will make certainsure to don?tdo not put out of your mindforgetfail to rememberoverlookdisregardomit this siteweb sitewebsite and giveand provides it a looka glance on a constanta continuinga relentless basisregularly.

  2. you areyou’re in point of factactuallyreallyin realitytruly a just rightgoodexcellent webmaster. The siteweb sitewebsite loading speedvelocitypace is incredibleamazing. It kind of feelsIt sort of feelsIt seems that you areyou’re doing any uniquedistinctive trick. AlsoIn additionMoreoverFurthermore, The contents are masterpiecemasterwork. you haveyou’ve performeddone a greatwonderfulfantasticmagnificentexcellent taskprocessactivityjob in thison this topicmattersubject!

  3. HiWhat’s upHi thereHello, yupyeahyesof course this articlepostpiece of writingparagraph is reallyactuallyin facttrulygenuinely nicepleasantgoodfastidious and I have learned lot of things from it regardingconcerningabouton the topic of blogging. thanks.

Leave a Reply

Your email address will not be published.