ഫ്രാങ്ക്ലിന് ഗ്രഹാം നെതന്യാഹുവിനൊപ്പം പ്രാര്‍ത്ഥിച്ചു; യിസ്രായേലിനു 22 ആംബുലന്‍സുകള്‍ സംഭാവന ചെയ്തു
യെരുശലേം: ലോകപ്രശസ്ത സുവിശേഷകന് ബില്ലി ഗ്രഹാമിന്റെ മകനും അമേരിക്കന്‍ സുവിശേഷ പ്രവര്‍ത്തകനുമായ ഫ്രാങ്ക്ലിന് ഗ്രഹാം യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹുവിനെ സന്ദര്‍ശിക്കുകയും അദ്ദേഹത്തോടൊപ്പം പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുകയും ചെയ്തു.
ഒക്ടോബര്‍ 7-ന് ഹമാസിന്റെ ആക്രമണത്തില്‍ തകര്‍ന്ന നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചശേഷം നവംബര്‍ 15-നു ബുധനാഴ്ച നെതന്യാഹുവിനെ കാണുകയും അദ്ദേഹത്തിനൊപ്പം പ്രാര്‍ത്ഥിക്കുകയും ചെയ്തു.
അന്താരാഷ്ട്ര ഇവാഞ്ചലിക്കല്‍ ഹ്യുമാനിറ്റേറിയന്‍ ഓര്‍ഗനൈസേഷനായ സമാരിറ്റന്‍സ് പേഴ്സിന്റെയും, ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷന്റെയും തലവനായ ഗ്രഹാം യിസ്രായേലിനെ നയിക്കുന്ന പ്രധാനമന്ത്രിക്ക് ഇപ്പോള്‍ പ്രാര്‍ത്ഥന അത്യാവശ്യമാണെന്നു മാധ്യമങ്ങളോട് പറഞ്ഞു.
ഹമാസ് ആക്രമണത്തില്‍ 1200 പേര് കൊല്ലപ്പെട്ടു. 240-ലധികം പുരുഷന്മാരും സ്ത്രീകളും കുട്ടികളും ബന്ദികളാക്കപ്പെട്ടു. ഭര്‍ത്താവ് ബന്ദിയാക്കപ്പെട്ട ഒരു സ്ത്രീയുമായി ഞാന്‍ സംസാരിച്ചപ്പോള്‍ ഭയവും ഹൃദയ വേദനയും വലിയ തോതില്‍ ദൃശ്യമായി.
ഈ ബന്ദികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുക, പ്രധാനമന്ത്രി നെതന്യാഹുവിനുവേണ്ടിയും യെരുശലേമിന്റെ സമാധാനത്തിനായും പ്രാര്‍ത്ഥിക്കുക. ഗ്രഹാം പറഞ്ഞു.
കഴിഞ്ഞ മാസം തെക്കന്‍ യിസ്രായേലിലെ സാധാരണക്കാരെ ഹമാസ് ഭീകരര്‍ ആക്രമണം നടത്തിയതിനെത്തുടര്‍ന്നു സമാരിറ്റന് പേഴ്സ് രാജ്യത്തേക്ക് ഒരു ദുരന്ത നിവാരണ സംഘത്തെ വിന്യസിപ്പിക്കുകയും യിസ്രായേലിലെയും ഗാസയിലെയും 50-ലധികം ചര്‍ച്ചുകളുമായി ചേര്‍ന്ന് അവിടെ സന്നദ്ധ സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു.
പലസ്തീനികള്‍ക്കും ഭക്ഷണവും മരുന്നും നല്കുന്ന ചര്‍ച്ചുകളെ സമാരിറ്റന് പേഴസ് പിന്തുണയ്ക്കുന്നു. ഒക്ടോബര്‍ 7-ന് ഹമാസ് നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് യിസ്രായേലിന്റെ പ്രത്യേക വിംഗായ മാഗന്‍ ഡേവിഡ് അഡോമിനു 21 ആംബുലന്‍സ് നല്‍കിയതായി സമാരിറ്റന്‍സ് പേഴ്സ് അറിയിച്ചു.
ഇതുവരെയായി ഭക്ഷണവും മറ്റ് അടിസ്ഥാന സൌകര്യങ്ങളും സമാരിറ്റന് പേഴ്സ് നല്‍കിയിട്ടുണ്ടെന്നു സംഘടന പറയുന്നു.

