യൂറോപ്പില്‍ ക്രിസ്ത്യന്‍ വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്

യൂറോപ്പില്‍ ക്രിസ്ത്യന്‍ വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്

Breaking News Europe

യൂറോപ്പില്‍ ക്രിസ്ത്യന്‍ വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്

വിയന്ന: യൂറോപ്പില്‍ ക്രിസ്ത്യന്‍ വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതായി പുതിയ റിപ്പോര്‍ട്ട്. തീവെയ്പ്പ്, നശീകരണം, കൊലപാതകങ്ങള്‍ ശാരീരിക ആക്രമണങ്ങള്‍, ഭീഷണികള്‍ ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചതായി ഓസ്ട്രിയായിലെ വിയന്ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിരീക്ഷണ സംഘടനയായ ഒഐഡിഎസി പുറത്തുവിട്ട 2022-23 വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

2022-ല്‍ 30 യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ 749 വിദ്വേഷ കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കുറ്റകൃത്യങ്ങളില്‍ 38 ശാരീരിക ആക്രമണങ്ങളും മൂന്ന് കൊലപാതകങ്ങളും ഉള്‍പ്പെടുന്നു. 2021 മുതല്‍ 2022 വരെ യൂറോപ്പില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ 519 വിദ്വേഷ കുറ്റകൃത്യങ്ങള്‍ നിരീക്ഷണ സംഘടന റിപ്പോര്‍ട്ട് ചെയ്തു.

ക്രിസ്ത്യന്‍ വിരുദ്ധ മുഖ്യ അജന്‍ഡയായി പിന്തുടരുന്ന പ്രത്യയശാസ്ത്രപരമോ രീഷ്ട്രീയമോ മതപരമോ ആയ ഗ്രൂപ്പുകളിലെ തീവ്രവാദികള്‍ ക്രിസ്ത്യാനികള്‍ക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങളുടെ വര്‍ദ്ധിച്ചു വരുന്ന പ്രവണത തുറന്നു കാട്ടുന്നു.

പൊതു സ്ഥലങ്ങളിലും സ്വകാര്യ മേഖലകളില്‍പ്പോലും അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു. വിവാദപരമായ ആചാരങ്ങളില്‍ പങ്കെടുക്കാന്‍ വിസമ്മതിക്കുന്ന ക്രിസ്ത്യാനികളെ ഒറ്റപ്പെടുത്തുന്നു. ക്രിസ്ത്യാനികള്‍ക്ക് തെരുവില്‍ നിശ്ശബ്ദമായി പ്രാര്‍ത്ഥിക്കുന്നതിനുള്ള അവകാശം പോലും ചിലയിടങ്ങളില്‍ ഭരണകൂടം നിഷേധിച്ചു.

എല്‍ജിബിറ്റിഒയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ വിയോജിപ്പുള്ള അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയോ അവരുടെ കുട്ടികളെ ഹോര്‍മോണ്‍ തെറാപ്പിക്ക് വിധേയമാക്കുന്നതില്‍നിന്നും നിരുത്സാഹപ്പെടുത്തുകയോ ചെയ്താല്‍ മാതാപിതാക്കളെയും പാസ്റ്റര്‍മാരെയും അദ്ധ്യാപകരെയും ക്രിമിനല്‍ കേസില്‍ പെടുത്തുന്നതുപോലെയുള്ള സംഭവങ്ങളും ചിലയിടങ്ങളില്‍ സംഭവിക്കുന്നു.

പലയിടങ്ങളിലും ക്രിസ്ത്യന്‍ പുരോഹിതന്മാരെയും വിശ്വാസികളെയും ആക്രമിക്കുകയും ആരാധനാലയങ്ങളില്‍ അക്രമം കാണിക്കുകയും ചെയ്യുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.