നിയമപ്പെട്ടകം എവിടെയാണെന്ന് യിസ്രായേലിന് കൃത്യമായി അറിയാം; ഉടന്‍ അത് വെളിപ്പെടുത്തേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്
യെരുശലേം: മൂവായിരം വര്‍ഷം മുമ്പ് യിസ്രായേല്‍ മക്കളുടെ കൈവശം ഉണ്ടായിരുന്ന യഹോവയുടെ നിയമപ്പെട്ടകത്തിന് എന്തു സംഭവിച്ചു എന്ന് ഇന്നും മറുപടി കിട്ടാത്ത ഒരു ചോദ്യ ചിഹ്നമായി അവശേഷിക്കുമ്പോഴും യഹൂദ ജനവും ക്രൈസ്തവ സമൂഹവും വളരെ ആകാംഷയോടെ നിയമപ്പെട്ടകത്തെക്കുറിച്ച് അറിയാന്‍ കാത്തിരിക്കുന്നവരാണ്. എന്നാല്‍ മൈക്കല്‍ സ്നൈഡര്‍ എന്ന പ്രമുഖ എഴുത്തുകാരന് പറയുന്നത് ഉടമ്പടിയുടെ പെട്ടകം എന്ന നിയമപ്പെട്ടകം എവിടെയാണെന്നു യിസ്രായേല്‍ അധികാരികള്‍ക്കു കൃത്യമായി അറിയാമെന്നും ആ സ്ഥലം വെളിപ്പെടുത്താന്‍ ഉടന്‍ ഒരു സമയം വരുമെന്നും പറയുന്നു.
ഒടുവില്‍ ആ സ്ഥലം വെളിപ്പെടുത്തി കഴിഞ്ഞാല്‍ യിസ്രായേല്‍ ജനതയ്ക്ക് മൂന്നാം യെരുശലേം ദൈവാലയം പണിയേണ്ടതിന്റെ അടിയന്തിര ആവശ്യം ഉണ്ടാകുമെന്നും മൂന്നാമതൊരു ദൈവാലയത്തിന്റെ നിര്‍മ്മാണം ബൈബിള്‍ പ്രവചനം പോലെ നിവര്ത്തിക്കപ്പെടുവാനിടയാകും എന്നും സ്നൈഡര്‍ പറയുന്നു.
എബ്രായ പ്രവാചകന്മാരെല്ലാവരും അവസാന നാളുകളില്‍ യിസ്രായേലിന്റെ പ്രവാസികള്‍ വാഗ്ദത്ത ദേശത്തേക്ക് മടങ്ങിവരുമെന്നും ആലയം പുനര്‍ നിര്‍മ്മിക്കുമെന്നും പ്രവചിച്ചിരുന്നു. യെഹെസ്ക്കേല്‍ 37:28 ഇങ്ങനെ വായിക്കുന്നു “എന്റെ വിശുദ്ധ മന്ദിരം സദാകാലത്തേക്കും അവരുടെ നടുവില്‍ ഇരിക്കുമ്പോള്‍ ഞാന്‍ ഇസ്രായേലിനെ വിശുദ്ധീകരിക്കുന്ന യഹോവയെന്നു ജാതികള്‍ അറിയും”.
ഈ അത്ഭുതപൂര്‍വ്വമായ അന്ത്യകാല സംഭവങ്ങള്‍ നമ്മുടെ കണ്മുമ്പില് അതിന്റെ സാധ്യതയിലേക്ക് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. “സത്യ നിയമ പെട്ടകത്തിന്റെ സ്ഥാനം യഥാര്‍ത്ഥത്തില്‍ പതിറ്റാണ്ടുകളായി അറിയപ്പെട്ടിരുന്നു. അവര്‍ക്ക് നിയമ പെട്ടകം എവിടെയാണെന്ന് കൃത്യമായി അറിയാമെന്നു പോലും പരസ്യമായി സമ്മതിച്ചിട്ടുണ്ട്” അദ്ദേഹം പറയുന്നു.
നിയമപ്പെട്ടകം എവിടെയാണെന്നതിനെപ്പറ്റി വര്‍ഷങ്ങളായി പല സിദ്ധാന്തങ്ങളുമുണ്ട്. പെട്ടകം എത്യോപ്യയിലാണെന്ന് ചിലര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണമില്ല. എന്തൊക്കെയായാലും പെട്ടകം മറഞ്ഞിരിക്കുന്നു, നന്നായി മറച്ചിരിക്കുന്നു. പക്ഷെ അത് നഷ്ടപ്പെട്ടിട്ടില്ല, അവര്‍ സമ്മതിക്കുന്നു.
പാരമ്പര്യം രേഖപ്പെടുത്തുന്നത് ശലോമോന് രാജാവ് ആദ്യത്തെ യെരുശലേം ദൈവാലയം പണിതപ്പോള്‍ തന്നെ ദൈവിക പ്രേരണയാല്‍ ഒടുവില്‍ അത് നശിക്കപ്പെടുമെന്ന് അദ്ദേഹത്തിന് നേരത്തെ തന്നെ അറിയാമായിരുന്നു. അങ്ങനെ എല്ലാ മനുഷ്യരേക്കാളും ജ്ഞാനിയും ബുദ്ധിമാനുമായ ശലോമോന് രഹസ്യ തുരങ്കം ഉണ്ടാക്കി ചങ്ങലകള്‍ .
അറകള്‍ എന്നിവയുടെ ഒരു വലിയ സംവിധാനത്തിന്റെ നിര്‍മ്മാണത്തിനു മേല്‍നോട്ടം വഹിച്ചു. യെരുശലേം ദൈവാലയത്തിനു സമീപം (ഇന്നത്തെ ടെമ്പിള്‍ മൌണ്ട് കോംപ്ളെക്സ്) താഴെയുള്ള ഇടനാഴിയില്‍ ഭൂമിയുടെ ഉള്ളില്‍ ഒരു പ്രത്യേക സ്ഥലം നിര്‍മ്മിക്കാന്‍ അദ്ദേഹം കല്പ്പിച്ചു. അവിടെ ആപത്ഘട്ടത്തില്‍ ക്ഷേത്രത്തിലെ വിശുദ്ധ പാത്രങ്ങള്‍ മറച്ചുവെയ്ക്കാന്‍ കഴിയും.
മിദേഫിക് പാരമ്പര്യം പഠിപ്പിക്കുന്നത് യിസ്രായേലിലെ രാജാവായ യോശിയാവ് ആദ്യത്തെ ദൈവാലയം നശിപ്പിക്കപ്പെടുന്നതിനു ഏകദേശം 40 വര്‍ഷം മുമ്പ് ശലോമോന് തയ്യാറാക്കിയ ഈ രഹസ്യ അറയില്‍ പെട്ടകം, മെനോറ (യഹൂദരുടെ കവര വിളക്ക്) മറ്റ് നിരവധി വസ്തുക്കളും ഒളിപ്പിക്കാന്‍ ലേവ്യരോട് കല്പ്പിച്ചു. ഈ സ്ഥലം ഞങ്ങളുടെ പക്കലുള്ള രഹസ്യ രേഖകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഈ അറ എവിടെയാണെന്ന് കൃത്യമായി അറിയാവുന്നവരാണ് ഞങ്ങള്‍ .
പെട്ടകം ഇപ്പോഴും അവിടെയുണ്ടെന്ന് ഞങ്ങള്‍ക്കറിയാം തടസ്സമില്ലാതെ അത് വെളിപ്പെടുത്തുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ്. കുറച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ശ്രമം നടത്തിയിരുന്നു. ഈ അറയുടെ ദിശയിലേക്ക് കുഴിയെടുക്കുവാന്‍ തുടങ്ങി. ഇത് വ്യാപകമായ മുസ്ളീം സംഘര്‍ഷത്തിന് കലാപത്തിനും കാരണമായി.
പെട്ടകം വെളിപ്പെടുത്തിയാല്‍ അവര്‍ക്ക് വലിയൊരു നഷ്ടമുണ്ടാകും. ഒടുവില്‍ അത് വെളിപ്പെട്ടു കഴിഞ്ഞാല്‍ യഹൂദ നേതാക്കള്‍ യാഗം അര്‍പ്പിക്കാന്‍ തുടങ്ങുന്നതിനു മുമ്പ് സമയത്തിന്റെ കാര്യം മാത്രമായിരിക്കും തീരുമാനിക്കാനുള്ളത്. ഇത്തരം യാഗങ്ങള്‍ യഥാര്‍ത്ഥത്തില്‍ ദൈവാലയം പണിയുന്നതിനു മുമ്പ് ആരംഭിക്കാമെന്നും ടെമ്പിള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നു. “നിയമപ്പെട്ടകത്തിന്റെ പരസ്യമായ വെളിപ്പെടുത്തല്‍ മൂന്നാം യെരുശലേം ദൈവാലയത്തിന്റെ നിര്‍മ്മാണത്തിന് ഉത്തേജകമാകും” മാത്രമല്ല നിയമപ്പെട്ടകം “മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ പുരാവസ്തു ബോംബ് ആയിരിക്കും” എന്ന് സ്നൈഡര്‍ പറയുന്നു.
മൂന്നാം യെരുശലേം ദൈവാലയം പണിയുന്നതിനു മുമ്പായി പ്രധാനപ്പെട്ട ചില സംഭവങ്ങള്‍ ലോകത്ത് നടക്കും. യേശുക്രിസ്തുവിന്റെ മേഘപ്രത്യക്ഷത. ഇതോടെ തിരുസഭയുടെ ഉല്‍പ്രാപണം നടക്കും. ഇതേത്തുടര്‍ന്ന് ക്രിസ്തുവിന്റെ ന്യായാസനം, പ്രതിഫലങ്ങള്‍ ശേഷം മൂന്നാം ലോകമഹായുദ്ധം എന്നിവ നടക്കും. ഇതിനായി രാജ്യങ്ങള്‍ ആയുധങ്ങള്‍ വാരിക്കൂട്ടി തയ്യാറായിക്കഴിഞ്ഞു.
എതിര്‍ക്രിസ്തുവിന്റെ ആഗോള ഭരണം തുടങ്ങും. അപ്പോള്‍ യെരുശലേം ദൈവാലയ നിര്‍മ്മാണത്തിനായി എതിര്‍ക്രിസ്തു യഹൂദരെ സഹായിക്കും. ഇതിനായുള്ള ആനുകാലിക സംഭവങ്ങളാണ് ഇന്ന് ലോകത്ത് നടന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ദൈവമക്കള് കര്‍ത്താവിന്റെ വരവിനായി ഒരുങ്ങിക്കൊള്‍ക.

