നൈജീരിയായില്‍ പാസ്റ്റര്‍ ഉള്‍പ്പെടെ 28 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു
കഡുന: നൈജീരിയായില്‍ മാര്‍ച്ച് മാസത്തില്‍ ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ പാസ്റ്റര്‍ ഉള്‍പ്പെടെ 28 ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ടമായി.
മാര്‍ച്ച് 23-ന് വ്യാഴാഴ്ച കഡുന സംസ്ഥാനത്തെ കാജുറു കൌണ്ടിയില്‍ ബുഡ ഗ്രാമത്തില്‍ ഫുലാനി മുസ്ളീം തീവ്രവാദികള്‍ വീട്ടില്‍ അതിക്രമിച്ചു കയറി നടത്തിയ ആക്രമണത്തില്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വിന്നിംഗ് ആള്‍ (ഇസിഡബ്ളിയുഎ) സഭയുടെ ശുശ്രൂഷകനായ പാസ്റ്റര്‍ മുസ മെയ്രിമിയാണ് കൊല്ലപ്പെട്ടത്.
ഇദ്ദേഹത്തിന്റെ ഭാര്യയെ അക്രമികള്‍ തട്ടിക്കൊണ്ടുപോകുകയും ചെയ്തതായി ക്രിസ്ത്യന്‍ അ്സോസിയേഷന്‍ ഓഫ് നൈജീരിയായുടെ ചെയര്‍മാന്‍ റവ. ജോസഫ് ഹയൂബ് പറഞ്ഞു.
മാര്‍ച്ച് 14-ന് സാന്‍ഗണ്‍ കൌണ്ടിയില്‍ ലാങ്സണ്‍ ഗ്രാമത്തില്‍ ഇതേ ഗ്രൂപ്പില്‍പ്പെട്ട തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 10 ക്രൈസ്തവരും മാര്‍ച്ച് 10-ന് ഉങ്വാന്‍ വാകിള്ളി ഗ്രാമത്തില്‍ നടത്തിയ ആക്രമണത്തില്‍ 10 പേരും കൊല്ലപ്പെട്ടു.
നിരവധി പേര്‍ക്ക് പരിക്കേറ്റു. രാത്രിയുടെ മറവിലാണ് തീവ്രവാദികള്‍ ക്രൈസ്തവ ഗ്രാമങ്ങളില്‍ കടന്നു ആക്രമണങ്ങള്‍ നടത്തുന്നതെന്നു ഗ്രാമവാസികള്‍ പറഞ്ഞു.

