വഴുതനങ്ങായുടെ ഗുണങ്ങള്‍
പച്ചക്കറികളില്‍ പ്രധാനപ്പെട്ട ഒന്നാണ് വഴുതന. നമ്മുടെ പച്ചക്കറി തോട്ടങ്ങളില്‍ സര്‍വ്വസാധാരണമായ വഴുതനങ്ങായുടെ ഗുണങ്ങള്‍ നിരവധിയാണ്.
വിറ്റാമിനുകളും, ധാതുക്കളും, ആന്റി ഓക്സിഡന്റുകളും ഉയര്‍ന്ന അളവില്‍ വഴുതനങ്ങായിലുണ്ട്. ആന്റി ഓക്സിഡന്റ് ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുകയും ഹൃദയാഘാതം പോലെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്‍നിന്ന് സംരക്ഷണം നല്‍കുകയും ചെയ്യുന്നു.
വഴുതനങ്ങാ പതിവായി കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാന്‍ സഹായിക്കും. നാരുകളാല്‍ സമ്പന്നമാണ് വഴുതനങ്ങാ. കുടലിന്റെ ആരോഗ്യത്തിന് ഉത്തമമാണ്.
വഴുതനങ്ങായിലടങ്ങിയ ഫീനോളിക് സംയുക്തങ്ങളും, കാല്‍സ്യവും എല്ലുകള്‍ക്ക് ശക്തി പകരുന്നു. അയണ്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ വിളര്‍ച്ച തടയുന്നു.
കുറഞ്ഞ കലോറി അടങ്ങിയിട്ടുള്ളതിനാല്‍ ശരീരഭാരം കുറയ്ക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരു ഉത്തമ പച്ചക്കറിയാണ് വഴുതനങ്ങാ.