എലിസബത്ത് രാജ്ഞിയുടെ രഹസ്യ കത്ത് നിലവറയില്‍ ‍; തുറക്കുക 2085-ല്‍ മാത്രം

എലിസബത്ത് രാജ്ഞിയുടെ രഹസ്യ കത്ത് നിലവറയില്‍ ‍; തുറക്കുക 2085-ല്‍ മാത്രം

Breaking News Europe

എലിസബത്ത് രാജ്ഞിയുടെ രഹസ്യ കത്ത് നിലവറയില്‍ ‍; തുറക്കുക 2085-ല്‍ മാത്രം

സിഡ്നി: അന്തരിച്ച ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ രഹസ്യ കത്ത് ആസ്ട്രേലിയായിലെ രഹസ്യ നിലവറയില്‍ സൂക്ഷിച്ചിരിക്കുന്നുവെന്നും, ഇത് തുറക്കുക 63 വര്‍ഷങ്ങള്‍ക്കു ശേഷമെന്നും ആസ്ട്രേലിയന്‍ മാധ്യമമായ 7 ന്യൂസ് ആസ്ട്രേലിയ പറയുന്നു. സിഡ്നിയിലെ ഒരു നിലവറയ്ക്കുള്ളില്‍ ഗ്ളാസ് കേസില്‍ സൂക്ഷിച്ചിരിക്കുന്ന കത്ത് ഇതുവരെ തുറന്നിട്ടില്ല.

അടുത്ത 63 വര്‍ഷങ്ങള്‍ക്കുശേഷം 2085-ല്‍ മാത്രമേ കത്ത് തുറക്കുകയുള്ളുവെന്ന് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സിഡ്നിയിലെ ജനങ്ങളെ അഭിസംബോധന ചെയ്താണ് കത്ത് എഴുതിയിരിക്കുന്നത്. രാജ്ഞി 1986 നവംബറില്‍ ആസ്ട്രേലിയയിലെ സിഡ്നിയില്‍ എത്തിയപ്പോഴായിരുന്നു കത്തെഴുതിയിരുന്നത്.

എന്നാല്‍ ഈ കത്ത് കൈമാറിക്കൊണ്ട് അന്നത്തെ മേയറോട് പറഞ്ഞത് എഡി 2085-ല്‍ നിങ്ങള്‍ തിരഞ്ഞെടുക്കുന്ന അനുയോജ്യമായ ഒരു ദിവസം ദയവായി ഈ കത്ത് തുറന്ന് സിഡ്നിയിലെ പൌരന്മാര്‍ക്ക് എന്റെ സന്ദേശം അറിയിക്കുമോ എന്നായിരുന്നു.

അത് പ്രകാരം കത്ത് സൂക്ഷിച്ചു വച്ചിരിക്കുകയാണ്. എലിസബത്ത് ആര്‍ എന്നു ലളിതമായി ഒപ്പിട്ട കത്താണ് അതെന്നും എന്നാല്‍ ഉള്ളടക്കം എന്താണെന്ന് രാജ്ഞിയുടെ പേഴ്സണല്‍ സ്റ്റാഫിനു പോലും അറിയില്ലെന്നും 7 ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.