ഹൃദ്രോഗ സാദ്ധ്യത കൂട്ടുന്നതില്‍ വില്ലന്‍ വയറില്‍ അടിയുന്ന കൊഴുപ്പും: പഠനം
ഹൃദ്രോഗ സാദ്ധ്യത കൂട്ടുന്നതില്‍ വില്ലനായി വയറില്‍ അടിയുന്ന കൊഴുപ്പ് കാരണമാകുന്നതായി പഠനം.
മദ്ധ്യവയസ്ക്കരായ 430,000 പേരെ പഠനത്തിന് വിധേയരാക്കി ഓക്സ്ഫഡ് സര്‍വ്വകലാശലയിലെ ഗവേഷകരാണ് ഈ കണ്ടെത്തലിനു പിന്നില്‍ . അടിവയറ്റിലെ അവയവങ്ങള്‍ക്ക് ചുറ്റും അടിയുന്ന കൊഴുപ്പ് ഹൃദ്രോഗ പ്രശ്നങ്ങള്‍ കൂട്ടുന്നുവെന്ന് പഠനത്തിനു നേതൃത്വം നല്കിയ ഡോ. അയോഡി പുപോ ഒഗുന്‍ടാഡെ പറഞ്ഞു.
ശരീരത്തിലെ ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ സ്വാധീനിക്കാന്‍ കഴിയുന്നവയാണ് അടിവയറ്റില്‍ അടിയുന്ന ഈ കൊഴുപ്പ്. അരക്കെട്ടിനു ചുറ്റുമുള്ള ഭാഗങ്ങളില്‍ കൊഴുപ്പടിയുന്നത് നിരീക്ഷിക്കേണ്ടത് പ്രധാനമാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ഇത് തടയാനായി വ്യായാമവും ആരോഗ്യകരമായ ഡയറ്റ് ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും ഗവേഷകര്‍ പറയുന്നു.
ഏകദേശം 57 വയസ്സിനുള്ളില്‍ പ്രായമുള്ളവരില്നിന്നും പതിമൂന്നു വര്‍ഷത്തോളമായി ഇവരുടെ ആരോഗ്യ വിവരങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിച്ചാണ് പഠനം നടത്തിയത്.
ഇക്കാലയളവില്‍ 9000 പേരെയാണ് ഹൃദ്രോഗ സംബന്ധ പ്രശ്നങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടിവയറ്റിലും അരക്കെട്ടിലും അമിത വണ്ണുള്ളവര് മെലിഞ്ഞവരെ അപേക്ഷിച്ച് മൂന്നു മടങ്ങ് ഹൃദ്രോഗ പ്രശ്നങ്ങള്‍ കൂടുതലാണെന്ന് കണ്ടെത്തി.
അമിത വണ്ണമില്ലാത്ത എന്നാല്‍ അടിയവറ്റില്‍ കൊഴുപ്പടിഞ്ഞവരിലും ഈ സാദ്ധ്യതയുണ്ടെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.

