യുദ്ധത്തിന്റെ നിഴലിലും യിസ്രായേലികള്‍ ദൈവത്തെ അന്വേഷിക്കുന്നു; യേശു ചര്‍ച്ചാ വിഷയമാകുന്നു
യെരുശലേം: എല്ലാ വര്‍ഷവും പതിനായിരക്കണക്കിനു ക്രിസ്ത്യാനികള്‍ യേശുവിന്റെ തുറന്നു കിടക്കുന്ന കല്ലറ സന്ദര്‍ശിക്കുന്നു. യേശുവിന്റെ ജീവിതം, മരണം, ഉയിര്‍പ്പ് എന്നിവയെ അനുസ്മരിക്കുന്നു.
എന്നാല്‍ ഈ വര്‍ഷം ഏതാണ്ട് ആറ് മാസക്കാലമായി ഗാസയിലെ യിസ്രായേല്‍ ആക്രമണവും യിസ്രായേലിനെതിരെ ഹിസ്ബുള്ള, ഇറാന്‍ ഭീകരര്‍ എന്നിവരുടെ ആക്രമണം എന്നിവ യിസ്രായേലിലെ യഹൂദ സമൂഹത്തെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.
അവര്‍ ജീവിതത്തെയും മരണത്തെയും മരണാനന്തര ജീവിതത്തെയും കുറിച്ച് ചോദിക്കാന്‍ തുടങ്ങുന്നു. (നല്ലൊരു ശതമാനം പേരെങ്കിലും) നസ്രത്തിലെ യേശു യഥാര്‍ത്ഥത്തില്‍ യഹൂദ മിശിഹ ആയിരിക്കുമോ എന്നു പോലും ചോദിക്കുന്നു.
ജോയല്‍ ഡി. റോസന്‍ബര്‍ഗ് എന്ന പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ യിസ്രായേലിലെ പ്രമുഖ മെസ്സിയാനിക് യെഹൂദ നേതാവും യിസ്രായേലി ബൈബിള്‍ സൊസൈറ്റിയുടെ തലവനുമായ വിക്ടര്‍ കാലിഷറിനുമായി നടത്തിയ അഭിമുഖത്തില്‍ ഇപ്പോഴത്തെ യഹൂദരുടെ സ്ഥിതി വിവരിക്കുന്നു.
യേശുവിന്റെ പുനരുത്ഥാനം ഇന്ന് യഹൂദന്മാര്‍ ദൈവത്തെക്കുറിച്ചും, ബൈബിളിനെക്കുറിച്ചും യേശുവിന്റെ യഥാര്‍ത്ഥ വ്യക്തിത്വത്തെക്കുറിച്ചും സത്യസന്ധമായി ചോദ്യങ്ങള്‍ ചോദിക്കുന്നു.
കാലിഷറിന്റെ പിതാവ് ഹോളണ്ടില്‍നിന്ന് ഹോളോകോസ്റ്റ് അതിജീവിച്ച വ്യക്തിയും അമ്മ ഇറാനില്‍നിന്നും പാലായനം ചെയ്ത യഹൂദ സ്ത്രീയുമായിരുന്നു. ഈ കുടുംബം യേശുവിനെ മിശിഹായായി അംഗീകരിച്ചു.
ചെറുപ്രായത്തില്‍ കാലിഷറും കര്‍ത്താവില്‍ വിശ്വസിച്ചു. അങ്ങനെ യേശുവില്‍ വിശ്വസിക്കുന്ന യിസ്രായേലി യഹൂദരുടെ 2000 വര്‍ഷത്തെ ആദ്യ തലമുറയുടെ ഭാഗമായിത്തീര്‍ന്നു.
1948-ല്‍ യിസ്രായേല്‍ രാജ്യം സ്ഥാപിതമായപ്പോള്‍ അന്ന് 23 യിസ്രായേലി യഹൂദന്മാര്‍ മാത്രമാണ് യേശുവാണ് മശിഹാ എന്നു വിഎശ്വസിച്ചിരുന്നത്.
1948-ല്‍ ലോകമെമ്പാടും 2000ത്തില്‍ താഴെ യെഹൂദര്‍ മാത്രമാണ് യേശുവാണ് മശിഹാ എന്നു വിശ്വസിച്ചിരുന്നത്. ഇന്ന് 15,000 മുതല്‍ 30,000 വരെ യിസ്രായേലി യഹൂദര്‍ യേശുവിനെ അനുഗമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ലോകമെമ്പാടും ഏകദേശം 10 ലക്ഷം യഹൂദന്മാര്‍ യേശുവിന്റെ അനുയായികളാണ്. അടുത്ത കാലത്തായി യിസ്രായേലില്‍ യേശുവിനെക്കുറിച്ച് തുറന്നു പറയുന്നത് വര്‍ദ്ധിച്ചു വരുന്നതായി റോസല്‍ബര്‍ഗും കാലിഷറും അഭിപ്രായപ്പെടുന്നു. അവര്‍ യേശുവിനെ ശ്രദ്ധിക്കുന്നു.
നല്ലൊരു വിഭാഗം തിരുവെഴുത്തുകള്‍ ഉദ്ധരിക്കുന്നു. ആത്മീക കാര്യങ്ങളിലേക്കു തിരിയുന്നു. കാരണമിതാണ് അവര്‍ കര്‍ത്താവിങ്കലേക്കു അടുക്കുന്നു.