നൈജീരിയായില്‍ 18 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു, പാസ്റ്റര്‍മാരെ തട്ടിക്കൊണ്ടുപോയി
കഡുന: നൈജീരിയായില്‍ ക്രിസ്തുമസ് സീസണില്‍ ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ വ്യത്യസ്ത ആക്രമണങ്ങളില്‍ 18 ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ടമാകുകയും പാസ്റ്റര്‍മാരുള്‍പ്പെടെ 3 പേരെ തട്ടിക്കൊണ്ടുപോവുകയുമുണ്ടായി.
കഡുന സംസ്ഥാനത്താണ് സംഭവം നടന്നത്. നൂറോണം വരുന്ന ഫുലാനി മുസ്ളീങ്ങള്‍ അത്യാപ് ചീഫ് ഡോമിലെ സാങ്ങോന്‍ കതാഫില്‍ ക്രിസ്ത്യന്‍ ഗ്രാമീണരുടെ വീടുകളില്‍ കയറി നടത്തിയ വെടിവെയ്പില്‍ 10 പേര്‍ മരിക്കുകയും 4 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുമുണ്ടായി.
വിശ്വാസികളുടെ 18 വീടുകള്‍ കത്തിക്കുകയും ചെയ്തു. മരിച്ച 5 പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്.
പിന്നീട് ഡിസംബര്‍ 21-ന് ഗുവാഹഡയിലും സമാനമായ ആക്രമണം നടന്നു. 8 പേര്‍ മരിച്ചു.
ഇവിടത്തെ അസംബ്ളീസ് ഓഫ് ഗോഡ് ചര്‍ച്ചിന്റെ ശുശ്രൂഷകനായ പാസ്റ്ററെയും ഭാര്യെയും മറ്റൊരു പാസ്റ്ററെയും തട്ടിക്കൊണ്ടു പോവുകയായിരുന്നു.