മതപരിവര്‍ത്തന നിരോധന നിയമം മനുഷ്യാവകാശ ലംഘനം; യു.എസ്. കമ്മീഷന്‍

മതപരിവര്‍ത്തന നിരോധന നിയമം മനുഷ്യാവകാശ ലംഘനം; യു.എസ്. കമ്മീഷന്‍

Breaking News India

ഇന്ത്യയിലെ മതപരിവര്‍ത്തന നിരോധന നിയമം മനുഷ്യാവകാശ ലംഘനം; യു.എസ്. കമ്മീഷന്‍

വാഷിംഗ്ടണ്‍ ‍: ഇന്ത്യയിലെ മതപരിവര്‍ത്തന നിരോധന നിയമം മനുഷ്യാവകാശ ലംഘനമാണെന്ന് യു.എസ്. കമ്മീഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലിജിയസ് ഫ്രീഡം.

പല സംസ്ഥാനങ്ങളിലും പുതിയതായി നടപ്പില്‍ വരുത്തിയ മതപരിവര്‍ത്തന നിരോധന നിയമം ഇന്ത്യ ഒപ്പുവെച്ച അന്താരാഷ്ട്ര മനുഷ്യാവകാശ കരാര്‍ ലംഘനമാണെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇന്ത്യയിലെ 12 സംസ്ഥാനങ്ങളില്‍ കൊണ്ടുവന്ന മതപരിവര്‍ത്തന നിരോധന നിയമം മനുഷ്യാവകാശവും പൌരാവകാശവും ഹനിക്കുന്നതായി പറയുന്നത്.

അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്മീഷന്‍ മതസ്വാതന്ത്ര്യം സംബന്ധിച്ച് യു.എസ്. ഭരണകൂടത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാറുണ്ട്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും മതപരിവര്‍ത്തന നിരോധന നിയമം നടപ്പില്‍ വരുത്തയിരിക്കുന്നത് മതം തിരഞ്ഞെടുക്കാനുള്ള പൌരന്റെ അവകാശം ഇല്ലായ്മ ചെയ്യുന്ന തരത്തിലുള്ളതാണ്.

സര്‍ക്കാര്‍ തന്നെ പൌരന്റെ അവകാശങ്ങളെ ധ്വംസിക്കുന്നതായും മതന്യൂനപക്ഷങ്ങള്‍ വിവേചനം നേരിടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യയെ ഗൌരവത്തോടെ നിരീക്ഷിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. യു.പി.യില്‍ കൊണ്ടുവന്ന മതപരിവര്‍ത്തന നിരോധന നിയമം ദുരൂഹവും അപരിഷ്കൃതവുമാണ്.

ഹരിയാന, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, മദ്ധ്യപ്രദേശ്, ഉത്തരഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമം വ്യാപകമായി ദുര്‍വ്യാഖ്യാനം ചെയ്യുകയാണ്.

മതം തിരഞ്ഞെടുക്കാനുള്ള പൌരന്റെ സ്വാതന്ത്ര്യം നിയമം വഴി നിരോധിക്കുവാനുള്ള ശ്രമങ്ങള്‍ ഇന്ത്യയില്‍ വര്‍ദ്ധിച്ച് വരികയാണ്, റിപ്പോര്‍ട്ടില്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.