നായ പ്രേമിയായ യുവാവ് 12 ലക്ഷം രൂപാ മുടക്കി നായയായി

നായ പ്രേമിയായ യുവാവ് 12 ലക്ഷം രൂപാ മുടക്കി നായയായി

Breaking News Top News

നായ പ്രേമിയായ യുവാവ് 12 ലക്ഷം രൂപാ മുടക്കി നായയായി
ടോക്കിയോ: എടാ നായേ എന്ന് ആരെങ്കിലും നിങ്ങളെ വിളിച്ചാല്‍ ഇഷ്ടപ്പെടുമോ? നിങ്ങള്‍ ക്ഷമിക്കുമോ? കടുത്ത നായ പ്രേമിയായ ഒരു യുവാവ് നായയായി ജീവിക്കാന്‍ മുടക്കിയത് ലക്ഷങ്ങളാണ്.

അതും ദിവസങ്ങള്‍ നീണ്ട ഒരുക്കത്തിനൊടുവില്‍ ‍. ജപ്പാന്‍ സ്വദേശിയായ ടോക്കോ എന്ന യുവാവാണ് ഇപ്പോള്‍ നായയായി വിലസുന്നത്. ‘കോലി’ എന്ന ഇനത്തില്‍പ്പെട്ട നായയുടെ രൂപത്തിലേക്ക് മാറുവാന്‍ ടോക്കോ മുടക്കിയത് 12 ലക്ഷം രൂപയാണ്. (23 ലക്ഷം യെന്‍ ‍).

പ്രൊഫഷണല്‍ ഏജന്‍സിയായ സെപറ്റ് ആണ് യുവാവിന്റെ മേക്കോവറിന് പിന്നിലെന്നാണ് ജപ്പാനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സിനിമകള്‍ക്കും പരസ്യങ്ങള്‍ക്കുമൊക്കെ വേണ്ടി മൃഗങ്ങളുടെ രൂപം ഉണ്ടാക്കി നല്‍കുന്ന ഏജന്‍സിയാണ് സെപറ്റ്. നാല്‍പത് ദിവസമെടുത്താണ് നായയുടെ രൂപം ഉണ്ടാക്കിയത്.

നായയായി മാറിയശേഷം ഉള്ള രൂപം യുവാവ് യൂട്യൂബില്‍ പങ്കുവെച്ചിട്ടുണ്ട്. ഈ വേഷത്തിലാണ് ഇയാള്‍ എപ്പോഴും നടക്കുന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

കൈകാലുകള്‍ ചലിക്കാന്‍ ചെറിയ ബുദ്ധിമുട്ടുണ്ടെന്നാണ് യുവാവ് പറഞ്ഞത്. എങ്കിലും തന്റെ ചിരകാല സ്വപ്നം സഫലമാക്കിയ സന്തോഷത്തിലാണ് ടോക്കോയി ഇപ്പോള്‍ ‍.

നായയോടുള്ള അമിത സ്നേഹമാണ് ഈ യുവാവിനെ ഇത്തരത്തിലാക്കിയത്. നായയുടെ രൂപം പോലെയാണെങ്കിലും നായയുടെ അത്ര വേഗത്തില്‍ ഓടാനൊന്നും കഴിയില്ലെങ്കിലും നായയെപ്പോലം നടക്കാനും ഇരിക്കാനും സാധിക്കുമെന്നാണ് ടോക്കോ പറയുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.