ലോകത്ത് ക്രിസ്ത്യാനികളുടെ ഏറ്റവും വലിയ ശവപ്പറമ്പ് നൈജീരിയ

ലോകത്ത് ക്രിസ്ത്യാനികളുടെ ഏറ്റവും വലിയ ശവപ്പറമ്പ് നൈജീരിയ

Africa Breaking News Top News

ലോകത്ത് ക്രിസ്ത്യാനികളുടെ ഏറ്റവും വലിയ ശവപ്പറമ്പ് നൈജീരിയ
അബുജ: ക്രൈസ്തവര്‍ക്ക് എതിരെ നടക്കുന്ന അതിഭീകര ആക്രമണങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഉത്തര കൊറിയയോ, അഫ്ഗാനിസ്ഥാനോ അല്ല നൈജീരിയ ആണെന്ന് സംഭവങ്ങള്‍ വ്യക്തമാക്കുന്നു.

ലോകത്ത് 2022-ല്‍ കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണം 5,621 ആണ്. ഇതില്‍ 90 ശതമാനവും ആഫ്രിക്കന്‍ രാഷ്ട്രമായ നൈജീരിയായിലെ വടക്കന്‍ സംസ്ഥനങ്ങളിലാണ് എന്നതാണ് വസ്തുത. മിഷന്‍ സംഘടനകളുടെ റിപ്പോര്‍ട്ട് പ്രകാരം 30 വര്‍ഷത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന മരണ നിരക്കാണ് ഇപ്പോള്‍ ‍.

കഴിഞ്ഞ 24 വര്‍ഷത്തിനിടയില്‍ വടക്കന്‍ നൈജീരിയായില്‍ അതിക്രൂരമായി കൊല്ലപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്ന കാഴ്ചയാണ്. നൈജീരിയായുടെ പകുതിയില്‍ ഏറെ ജനസംഖ്യയും ക്രൈസ്തവരാണ്.

ഇവര്‍ തെക്കന്‍ സംസ്ഥാനങ്ങളില്‍ താമസിക്കുന്നു. എന്നാല്‍ വലിയ വ്യത്യാസമില്ലാതെ തന്നെ മുസ്ളീങ്ങളുമുണ്ട് വടക്കന്‍ സംസ്ഥാനങ്ങളില്‍ ‍.

ഇസ്ളാമിക തീവ്രവാദി സംഘടനകളായ ബോക്കോഹറാം, ഫുലാനി മുസ്ളീങ്ങള്‍ എന്നിവരുടെ ഭീകരവാദികള്‍ ക്രൈസ്തവരെ കൂട്ടക്കൊല ചെയ്യുകയാണ്. സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടു പോകുന്നു.

വീടുകളും സ്ഥാപനങ്ങളും കൊള്ളയടിച്ച് അഗ്നിക്കിരയാക്കുന്നു. ആരാധനാലയങ്ങള്‍ തകര്‍ക്കുന്നു. 12 വടക്കന്‍ സംസ്ഥാനങ്ങളില്‍ ശരിഅത്ത് നിയമം കര്‍ശനമാക്കി. കഴിഞ്ഞ വര്‍ഷം തന്നെ 5000 ത്തോളം ക്രൈസ്തവര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

ക്രൈസ്തവര്‍ക്ക് മതസ്വാതന്ത്ര്യമുണ്ടെങ്കിലും ഭീതിയോടെയാണ് ജീവിക്കുന്നത്. ഏതു നിമിഷവും ആക്രമിക്കപ്പെടുകയോ പാലായനം ചെയ്യപ്പെടുകയോ ചെയ്യന്‍ ഇടയാകുമെന്ന് അവര്‍ കണക്കു കൂട്ടുന്നു.

പല ആക്രമണങ്ങളിലും ഭരണകൂടം നിഷ്കൃയരാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.