ജപ്പാനില്‍ 100 വയസിനു മുകളിലുള്ളവരുടെ എണ്ണം വര്‍ഷം തോറും വന്‍ വര്‍ദ്ധനവ്; ആരോഗ്യ രഹസ്യം നിരവധി
ടോക്കിയോ: ഏഷ്യന്‍ രാജ്യമായ ജപ്പാനെക്കുറിച്ച് ചോദിക്കുമ്പോള്‍ ഏറ്റവും ആദ്യം സംസാരിക്കുന്നത് അവരുടെ ആയുര്‍ദൈര്‍ഘ്യത്തെക്കുറിച്ചാണ്. ഇന്ന് ലോകത്തെതന്നെ ഞെട്ടിച്ചിരിക്കുകയാണ് ജപ്പാന്‍.
ഓരോ വര്‍ഷം കഴിയുമ്പോഴും 100 വയസ്സിനു മുകളില്‍ പ്രായമുള്ളവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണിവിടെ. അതിനു പിന്നിലെ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍: ആരോഗ്യകരമായ ഭക്ഷണ രീതി, സജീവമായ ജീവിത ശൈലി, മികച്ച ആരോഗ്യ പരിരക്ഷാ സംവിധാനം മുതലായവയാണ്.
ജപ്പാന്‍ ആരോഗ്യം, തൊഴില്‍, ക്ഷേ മന്ത്രാലയം നല്‍കുന്ന കണക്കുകള്‍ പ്രകാരം 2023 സെപ്റ്റംബര്‍ വരെ ജപ്പാനില്‍ 100 വയസിനു മുകളിലുള്ളവരുടെ എണ്ണം 92,139 ആണ്. ഈ വര്‍ഷം ഇത് ലക്ഷത്തിലെത്തി.
ഇത് തുടര്‍ച്ചയായ 53-മത് വര്‍ഷമാണ് ഈ കണക്കുകള്‍ വര്‍ദ്ധിക്കുന്നത്. അദ്യമായി 1963-ല്‍ ഈ കണക്കുകള്‍ ശേഖരിക്കാന്‍ തുടങ്ങിയപ്പോള്‍ ജപ്പാനില്‍ 100 വയസ്സിനു മുകളുള്ളവരുടെ എണ്ണം 153 പേര്‍ മാത്രമായിരുന്നു. തുടര്‍ന്ന് ഓരോ വര്‍ഷവും വന്‍ വര്‍ദ്ധനവാണഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ഇവരില്‍ 88.5 ശതമാനം പേരും സ്ത്രീകളാണ്. ജപ്പാന്‍കാര്‍ മത്സ്യവും കടല്‍ വിഭവങ്ങളും പച്ചക്കറികളും പഴങ്ങളും സോയ ഉല്‍പ്പന്നങ്ങളും അടങ്ങിയ സമീകൃത ആഹാരമാണ് കഴിക്കുന്നത്.
ഉയര്‍ന്ന അളവിലുള്ള നാരുകളും കുറഞ്ഞ കൊഴുപ്പും ഉള്ള ഭക്ഷണമാണ് ഇവര്‍ തിരഞ്ഞെടുക്കുന്നത്. ജപ്പാനില്‍ സംസ്ക്കിരിച്ച ഭക്ഷണങ്ങളുടെയും പഞ്ചസാരയുടെ ഉപയോഗവും വളരെ കുറവാണ്. “ഹര ഹച്ചി ബു” എന്നൊരു രീതി തന്നെ ഇവര്‍ക്കുണ്ട്. അതായത് 80 ശതമാനം വയറ് നിറഞ്ഞാല്‍ ഭക്ഷണം നിര്‍ത്തുക.
അതുപോലെ വളരെ സാവധാനത്തില്‍ സമയം എടുത്തു മാത്രമേ കഴിക്കാറുള്ളു. ഇത്മൂലം പൂര്‍ണ്ണമായി വയറു നിറയ്ക്കുന്നത് ഒഴിവാക്കാനാവും. അതുപോലെ മുതിര്‍ന്നവരോടു ബഹുമാനം കാണിക്കുന്നതും വിനയത്തോടെ സംസാരിക്കുന്നതും ഇവരുടെ സംസ്ക്കാരമാണ്.
വ്യക്തിപരമായ ശുചിത്വത്തിലും പൊതുസ്ഥലങ്ങളുടെ ശുചിത്വത്തിലും വളരെ ശ്രദ്ധ കാട്ടുന്നു. ജപ്പാനീസ് ആളുകള്‍ വ്യായാമത്തിലും സൈക്കിള്‍ ചവിട്ടുന്നതിലും പരിഗണന നല്‍കുന്നു. കഴിവതും സന്തോഷമായിരിക്കാന്‍ ശ്രമിക്കും.
അതുപോലെ ധ്യാനം, ആത്മീയതയ്ക്കും ഇവര്‍ സമയം കണ്ടെത്തുന്നു. ഇതൊക്കെയാണ് ഇവരുടെ ആരോഗ്യ രഹസ്യങ്ങള്‍.

