പാഷന്‍ ഓഫ് ദി ക്രൈസ്റ്റിന്റെ തുടര്‍ച്ച രണ്ട് ഭാഗങ്ങളായി 2027-ല്‍ റിലീസാകും

പാഷന്‍ ഓഫ് ദി ക്രൈസ്റ്റിന്റെ തുടര്‍ച്ച രണ്ട് ഭാഗങ്ങളായി 2027-ല്‍ റിലീസാകും

Breaking News Top News

പാഷന്‍ ഓഫ് ദി ക്രൈസ്റ്റിന്റെ തുടര്‍ച്ച രണ്ട് ഭാഗങ്ങളായി 2027-ല്‍ റിലീസാകും

യേശുക്രിസ്തുവിന്റെ ക്രൂശീകരണം വൈകാരികമായി ചിത്രീകരിച്ച വിശ്വപ്രസിദ്ധ ചലച്ചിത്രമായ ദി റസറക്ഷന്‍ ഓഫ് ദി ക്രൈസ്റ്റ് 2027 വസന്ത കാലത്ത് രണ്ട് ഭാഗങ്ങളായി ഔദ്യോഗികമായി റിലീസ് ആക്കുമെന്ന് റിപ്പോര്‍ട്ട്.

ദി റിസറക്ഷന്‍ ഓഫ് ദി ക്രൈസ്റ്റ് ഒന്നാം ഭാഗം 2027 മാര്‍ച്ച് അവസാനം ദുഃഖവെള്ളിയാഴ്ചയില്‍ തീയേറ്ററുകളില്‍ എത്തും. രണ്ടാം ഭാഗം 40 ദിവസങ്ങള്‍ക്കുശേഷം മെയ് ആരംഭത്തില്‍ അസന്‍ഷന്‍ ദിനത്തില്‍ റിലീസ് ചെയ്യും.

ഐഎംഡിബി പ്രകാരം ആഗോള തലത്തില്‍ 610 മില്യണ്‍ ഡോളര്‍ നേടിയ ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് ചിത്രത്തിന്റെ റെക്കോര്‍ഡ് വിജയത്തിനു 20 വര്‍ഷത്തിനുശേഷമാണ് തുടര്‍ഭാഗങ്ങള്‍ പുറത്തിറങ്ങുന്നത്.

യേശുക്രിസ്തുവിന്റെ ക്രൂശീകരണത്തിനുശേഷം ഉയര്‍പ്പിനെ ചിത്രീകരിക്കുന്ന ചിത്രം കൂടുതല്‍ ജനപ്രിയമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അണിയറ ശില്‍പ്പികള്‍ പറയുന്നു.

ജനുവരിയില്‍ ദി ജോ റോഗണ്‍ എക്സ്പീരിയന്‍സ് പോഡ്കാസ്റ്റില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ സംവിധായകന്‍ മെല്‍ ഗിബ്സണ്‍ രണ്ട് ഭാഗങ്ങളുള്ള ചിത്രത്തിന്റെ തിരക്കഥയെ ഒരു ആസിഡ് ട്രാപ്പ് എന്നാണ് വിശേഷിപ്പിച്ചത്.

സിനിമയിലേക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതായിട്ടുണ്ട്. പക്ഷെ തിരക്കഥ താന്‍ വായിച്ചതില്‍ നിന്ന് വ്യത്യസ്തമാണെന്ന് ഗിബ്സണ്‍ പറഞ്ഞു.

2004-ല്‍ പുറത്തിറക്കിയ ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റിന്റെ തിരക്കഥയാണ് ബെനഡിക്ട് ഫിറ്റ്സ് ജെറാള്‍ഡും മെല്‍ബണും നിര്‍വ്വഹിച്ചത്.

നിര്‍മ്മാതാക്കള്‍ ബ്രൂസ് ഡേവി, മെല്‍ ഗിബ്സണ്‍, സ്റ്റീഫന്‍ മക്ജിവിറ്റി എന്നിവരാണ്. യേശുവായി വേഷം ധരിച്ചത് ജിം കാവിസെല്‍ ആണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.