ഹിന്ദു സേന പൂട്ടിക്കാന്‍ ശ്രമിച്ച ചര്‍ച്ചിനു പോലീസ് സംരക്ഷണം നല്‍കും

ഹിന്ദു സേന പൂട്ടിക്കാന്‍ ശ്രമിച്ച ചര്‍ച്ചിനു പോലീസ് സംരക്ഷണം നല്‍കും

Breaking News India

ഹിന്ദു സേന പൂട്ടിക്കാന്‍ ശ്രമിച്ച ചര്‍ച്ചിനു പോലീസ് സംരക്ഷണം നല്‍കും

ഗുരുഗ്രാം: ഹരിയാനയില്‍ ഹിന്ദു സേന അടച്ചു പൂട്ടാന്‍ മുന്നറിയിപ്പ് നല്‍കിയ കത്തോലിക്കാ ചര്‍ച്ചിനു പോലീസ് സംരക്ഷണം നല്‍കും.

ഡല്‍ഹി അതിരൂപതയ്ക്കു കീഴിലുള്ള ഗുരുഗ്രാം ഖേഡ്കി ദൌല സെന്റ് ജോസഫ് വാസ് കാത്തലിക് മിഷന്‍ ചര്‍ച്ചിനാണ് പോലീസ് സംരക്ഷണം നല്‍കുന്നത്.

ഈ മാസം നാലിന് ചര്‍ച്ചില്‍ അതിക്രമിച്ചു കടന്ന അക്രമികള്‍ കേടുപാടുകള്‍ വരുതേതിയതിനു പുറമേ തന്നെ കയ്യേറ്റെ ചെയ്തുവെന്നും പുരോഹിതനായ ഫാ. അമല്‍ രാജ് പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ബോധിപ്പിച്ചിരുന്നു.

ഇത്തരം ആക്രമണങ്ങളില്‍ നിന്ന് ചര്‍ച്ചിനെ രക്ഷിക്കാന്‍ എല്ലാ ഞായറാഴ്ചയും രാവിലെ 7 മണി മുതല്‍ 1 മണി വരെയുള്ള ആരാധനാ സമയത്ത് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്നാണ് അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നാലിന് രാവിലെ 10 മണിയോടെ കാവി ഷാളണിഞ്ഞ് ഖേഡ്കി ദൌല കാത്തലിക് മിഷന്‍ ചര്‍ച്ചിലേക്ക് ത്രിശൂലങ്ങളും വാളുകളുമേന്തിവന്ന 25 ഓളം വരുന്ന ഹിന്ദു സേനക്കാരാണ് പുരോഹിതന്മാരോടും വിശ്വാസികളോടും രണ്ടാഴ്ചയ്ക്കകം ചര്‍ച്ച് അടച്ചു പൂട്ടണമെന്ന മുന്നറിയിപ്പ് നല്‍കിയത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.