യെരുശലേമില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നതില്‍ അപലപിച്ച് ചീഫ് റബ്ബി
യെരുശലേം: സമീപകാലത്ത് യെരുശലേമില്‍ ക്രൈസ്തവ നേതാക്കളും പുരോഹിതരും വിശ്വാസികളും യഹൂദാ യാഥാസ്ഥികരുടെ ആക്രമണങ്ങള്‍ക്കിരയാകുന്നതില്‍ യെരുശലേമിലെ സെഫാര്‍ഡി ചീഫ് റബ്ബി ഫ്ളോമോ അമര്‍ ശക്തമായ ഭാഷയില്‍ അപലപിച്ചു.
യെരുശലേമിലെ ഡെപ്യൂട്ടി മേയര്‍മാരിലൊരാളായ ഫ്ളൂര്‍ ഹസ്സന്‍ നഹും ആണ് ഫബ്ബിയുടെ പ്രസ്താവന സോഷ്യല്‍ മീഡിയായില്‍ പങ്കുവെച്ചത്.
കഴിഞ്ഞ മാസം 2023-ലെ പെന്തക്കോസ്ത് ദിന പ്രാര്‍ത്ഥന പരിപാടിക്കെത്തിയവര്‍ക്കെതിരെ നടത്തിയ പ്രതിഷേധത്തെ അപലപിച്ച് അവര്‍ സോഷ്യല്‍ മീഡിയായില്‍ പോസ്റ്റിട്ടു.
തന്നെത്തള്ളുകയും കാലില്‍ ചവിട്ടുകയും ചെയ്ത ചില യുവാക്കള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ക്രിസ്ത്യന്‍ പുരോഹിതന്മാര്‍ , കന്യാസ്ത്രീകള്‍ , യെരുശലേമിലെ നഗരവീഥിയിലൂടെ കടന്നു പോകുമ്പോള്‍ യഹൂദ യുവാക്കള്‍ തങ്ങളെ ശപിക്കുകയോ, തുപ്പുകയോ ചെയ്തതായി പരാതിപ്പെട്ടിട്ടുണ്ട്.
ഈ വര്‍ഷമാദ്യം പഴയ നഗരത്തില്‍ പള്ളികള്‍ക്കും മറ്റു മതപരമായ സ്ഥാപനങ്ങള്‍ക്കുമെതിരെ ആക്രമണങ്ങള്‍ ഉണ്ടായി.
കഴിഞ്ഞ മാസം നടന്ന പെന്തക്കോസ്ത് പരിപാടിയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായി നടന്ന പ്രതിഷേധ പരിപാടികള്‍ക്ക് ആഹ്വാനം ചെയ്തത് യെരുഷലേമിലെ മറ്റൊരു ഡെപ്യൂട്ടി മേയറായ അരിഹ് കിംഗാണെന്നു ഫ്ളൂര്‍ ആരോപിച്ചു.

