സ്വവര്‍ഗ്ഗ രതിയ്ക്കെതിരായി ബൈബിള്‍ വാക്യങ്ങളിലൂടെ പ്രതികരിച്ച ഫിന്നിഷ് എംപിയും ബിഷപ്പും കുറ്റക്കാരല്ല
ഹെല്‍സിങ്കി: ലൈംഗികതയെക്കുറിച്ചുള്ള ബൈബിള്‍ വീക്ഷണങ്ങളും അനുബന്ധ ബൈബിള്‍ വാക്യങ്ങളും പങ്കുവെച്ചതിനു വര്‍ഷങ്ങളോളം നീണ്ട നിയമ പോരാട്ടങ്ങള്‍ നേരിട്ട ഫിന്നിഷ് രാഷ്ട്രീയക്കാരനും ബിഷപ്പും വിദ്വേഷം പങ്കുവെച്ചു എന്ന കേസില്‍ കുറ്റക്കാരല്ലെന്നു കോടതി.
ഫിന്നിഷ് പാര്‍ലമെന്റ് അംഗം ഡോ. പൈവി റസാനന്‍, 62 വയസ്സുള്ള മെഡിക്കല്‍ ഡോക്ടറും ലൂഥറന്‍ ബിഷപ്പായ ജുഹാന പൊഹ്ജോള എന്നിവരെയും തലസ്ഥാനമായ ഹെല്‍സിങ്കിയിലെ അപ്പീല്‍ കോടതി കുറ്റവിമുക്തരാക്കി.
സ്വവര്‍ഗ്ഗ രതിയോടുള്ള അസഹിഷ്ണതയുടെ പേരിലായിരുന്നു രണ്ട് ക്രിസ്ത്യാനികളെയും ശിക്ഷിക്കാനുള്ള സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ അനുമന്തിലയുടെ രണ്ടാമത്തെ ശ്രമമായിരുന്നു വിചാരണ. നിങ്ങള്‍ക്കു ബൈബിള്‍ ഉദ്ധരിക്കാം.
പക്ഷം ബൈബിള്‍ വാക്യങ്ങളെക്കുറിച്ചുള്ള റസാനന്റെ വ്യാഖ്യാനവും അഭിപ്രായവുമാണ് കുറ്റകരം. അപ്പീല്‍ വിചാരണയ്ക്കിടെ അനുമന്തില വാദിച്ചു. എന്നാല്‍ കോടതി സമ്മതിച്ചില്ല.
2011-2015 കാലഘട്ടത്തില്‍ ഫിന്‍ലാന്‍ഡിന്റെ ആഭ്യന്തര മന്ത്രിയായിരുന്ന റസാനനും ബിഷപ് പൊഹ്ജോളയും സ്വവര്‍ഗ്ഗ രതിയെയും ലൈംഗികതയെയും വിവാഹത്തെയും കുറിച്ചുള്ള ബൈബിള്‍ വീക്ഷണങ്ങള്‍ പ്രസിദ്ധീകരിച്ച് തങ്ങളുടെ തീരുമാനത്തെ ന്യായീകരിച്ചു.
റോമര്‍ 11:24-27 എന്ന ബൈബിള്‍ വാക്യം ഉദ്ധരിച്ചപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ ഉള്‍ക്കൊണ്ട സ്വവര്‍ഗ്ഗ രതിയെ ലജ്ജാകരമായ കാമങ്ങള്‍ എന്നു വിളിക്കുന്ന എല്‍ജിബിറ്റിഒ വിരുദ്ധ പരാര്‍ശങ്ങളുമായി ബന്ധപ്പെട്ടാണ് റാസാനനെതിരെയുള്ള കുറ്റങ്ങള്‍.
2019-ല്‍ അപ്പോസ്തോലനായ പൌലോസ് എഴുതിയ വാക്യത്തിന്റെ ഒരു ഫോട്ടോ റസാനന്‍ അന്നത്തെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. സ്വവര്‍ഗ്ഗ വിവാഹത്തിനെതിരെ വാദിക്കുന്ന റസാനന്റെ ബുക്ക്ലെറ്റും മറ്റു ലേഖനങ്ങളും പ്രസിദ്ധീകരിച്ചതിനാണ് ബിഷപ് പൊഹ്ജോളയ്ക്കെതിരെ കുറ്റം ചുമത്തിയത്.