തലയ്ക്കു പരിക്കേറ്റ എമിലി സ്വന്ത ഭാഷ മറന്നു, സംസാരിക്കുന്നത് അറിയാത്ത നാലു ഭാഷകര്‍

തലയ്ക്കു പരിക്കേറ്റ എമിലി സ്വന്ത ഭാഷ മറന്നു, സംസാരിക്കുന്നത് അറിയാത്ത നാലു ഭാഷകര്‍

Breaking News Europe

തലയ്ക്കു പരിക്കേറ്റ എമിലി സ്വന്ത ഭാഷ മറന്നു, സംസാരിക്കുന്നത് അറിയാത്ത നാലു ഭാഷകര്‍
ലണ്ടന്‍ ‍: ഇംഗ്ലണ്ടുകാരിയായ എമിലി ഈഗന്‍ എന്ന 31 കാരിക്ക് അടുത്ത കാലത്ത് തലയ്ക്കു പരിക്കേറ്റിരുന്നു.

തലച്ചോറിനുണ്ടായ ക്ഷതത്തെത്തുടര്‍ന്നു രണ്ടു മാസത്തേക്ക് സംസാരശേഷി നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ സംസാരിശേഷി തിരികെകിട്ടിയപ്പോള്‍ യുവതി സംസാരിക്കുന്നത് നാലു വ്യത്യസ്ത ശൈലികളും. തെക്കു കിഴക്കന്‍ ഇംഗ്ലണ്ടിലെ എസ്സെക്സിലാണ് വൈദ്യശാസ്ത്രത്തെപ്പോലും അമ്പരിപ്പിച്ച് എമിലി താമസിക്കുന്നത്.

എമിലിക്ക് സംസാരശേഷി എങ്ങനെയാണ് നഷ്ടപ്പെട്ടതെന്ന് ആദ്യം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ആദ്യഘട്ടത്തില്‍ സ്ട്രോക്ക് ആണെന്നായിരുന്നു ചികിത്സിച്ച ഡോക്ടര്‍മാരുടെ നിഗമനം. എന്നാല്‍ പിന്നീട് തലച്ചോറിനേറ്റ പിരിക്കില്‍ എമിലിക്ക് സംസാരശേഷി നഷ്ടപ്പെട്ടതാണെന്നു കണ്ടെത്തി. എന്നാല്‍ പ്രത്യക്ഷത്തിലുള്ള പരിക്കുകളൊന്നും കണ്ടെത്തിയിരുന്നില്ല.

എന്തായാലും എമിലി ഇപ്പോള്‍ സംസാരിക്കുന്നത് പോളിഷ്, ഇറ്റാലിയന്‍ ‍, റഷ്യന്‍ ‍, ഫ്രഞ്ച് തുടങ്ങിയ നാലു വ്യത്യസ്ത ശൈലികളിലാണ്. ഇതെങ്ങനെ സംഭവിച്ചു എന്നത് ഗവേഷകരെ കുഴയ്ക്കുകയാണ്. എമിലിക്ക് ഇപ്പോള്‍ സ്വന്തം ഭാഷ സംസാരിക്കാനാവുന്നില്ല.

സംസാരിക്കുക മാത്രമല്ല താന്‍ ഇത്രകാലം ഉപയോഗിച്ച ഭാഷയില്‍ എഴുതാനോ ചിന്തിക്കാനോ പോലും സാധിക്കുന്നില്ലെന്നും എമിലി പറയുന്നു. തലച്ചോറിനു പരിക്കേല്‍ക്കുന്നതുമൂലം സംഭവിക്കുന്ന ഫോറിന്‍ അസന്റ് സിന്‍ഡ്രം എന്ന അപൂര്‍വ്വ അവസ്ഥയാണ് യുവതിക്കെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.