ഈ മാരക വ്യാധിയിൽ നിന്ന് ആർ നമ്മെ വിടുവിക്കും?

ഈ മാരക വ്യാധിയിൽ നിന്ന് ആർ നമ്മെ വിടുവിക്കും?

Articles Breaking News Others

ഈ മാരക വ്യാധിയിൽ നിന്ന് ആർ നമ്മെ വിടുവിക്കും?
Pr ബി.മോനച്ചൻ കായംകുളം

ഇന്ത്യയിലെ സൂപ്പർ മെഗാസ്റ്റാർ അമിതാഭ് ബച്ചൻ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായുള്ള ഗവൺമെൻറിൻറെ ബോധവൽക്കരണ പരസ്യത്തിൽ കോവിഡ് 19 ൽ നിന്ന് രക്ഷപ്പെടുവാൻ നാം എന്തെല്ലാം ചെയ്യണമെന്ന് ഇന്ത്യൻ ജനതയെ ബോധവൽക്കരിച്ച് ബഹുമാന്യ വ്യക്തി.

മാസ്ക് ധരിക്കാതെ പുറത്തിറങ്ങരുത്, സോപ്പും വെള്ളമോ, സാനിറ്റയ്സറോ ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കൈ ശുദ്ധീകരിക്കുക. സാമൂഹിക അകലം പാലിക്കുക. ഇൗ കാര്യങ്ങൾ മിക്കവാറും എല്ലാ ഇന്ത്യൻ ഭാഷകളിലും ഉള്ള വിവിധ ടിവി ചാനലുകളിൽകൂടി അദ്ദേഹത്തിൽനിന്ന് ജനം കേട്ടുകൊണ്ടിരുന്നു.

ഈ പരസ്യങ്ങൾക്ക് അദ്ദേഹം പണം വാങ്ങിയോ ഇല്ലയോ എന്നറിഞ്ഞുകൂടാ എന്തായാലും അദ്ദേഹം ചെയ്തത് അഭിനന്ദനീയമായ കാര്യമായിരുന്നു .

എന്നാൽ അമിതാഭ്ബച്ചനും അദ്ദേഹത്തിൻറെ കുടുംബാംഗങ്ങൾക്കും ഇൗ രോഗബാധ ഏറ്റു എന്ന വാർത്ത നമ്മെ ചിന്തിപ്പിക്കേണ്ടതാണ്.

ഈ രോഗബാധ എൽക്കുന്ന സാധാരണക്കാരായവരുടെ പേരുവിവരംപ്പോലും ഗവൺമെന്റോ മാധ്യമങ്ങളോ പുറത്തു വിടാറില്ല അപ്പോൾ തന്നെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഉൾപ്പെടെ ഉന്നതരായ പല വ്യക്തികളും തങ്ങൾ രോഗബാധിതർ ആണെന്നും അല്ലെങ്കിൽ തങ്ങൾ ക്വറെന്റ്നിൽ ആണെന്ന് അവർ തന്നെ ലോകത്തെ അറിയിച്ചു. ഇവിടെയും അദ്ദേഹം തന്നെ താൻ രോഗ ബാധിതൻ ആണെന്ന് ലോകത്തെ അറിയിച്ചു. (അതും അഭിനന്ദനീയം തന്നെ)

ഇൗ വാർത്ത നമ്മെ പഠിപ്പിക്കുന്ന ചില സത്യങ്ങൾ ഉണ്ട്. ഇൗ മഹാവ്യാധിക്ക് എതിരായി ഏറ്റവുമധികം ബോധവൽക്കരണം നടത്തിയ. വ്യക്തിക്കു തന്നെ രോഗം വന്നിരിക്കുന്നു

അദ്ദേഹം ഇത് പാലിക്കാത്ത ഇരുന്നിട്ടല്ല രോഗം വന്നത് അദ്ദേഹം വീട്ടിൽനിന്ന് പുറത്ത് പോയിട്ടില്ല. എന്ന് അദ്ദേഹം തന്നെ പറയുന്നു അദ്ദേഹത്തിൻറെ വീട് സാധാരണ വീട് അല്ലെന്നും നമുക്കറിയാം. എല്ലാവിധ സൗകര്യങ്ങളും നിറഞ്ഞ ബംഗ്ലാവ് (എത്രയോ ജോലിക്കാർ തന്നെ അവിടെയുണ്ട് ) അദ്ദേഹത്തിൻറെ മകനും മരുമകളും അദ്ദേഹത്തെപ്പോലെ തന്നെ ലോകപ്രശസ്തരും ആരാധകർ ഉള്ളവരുമാണ് അവരും ഈ രോഗം ബാധിതരായി മാറി.

പ്രിയ സ്നേഹിതരെ നാം ഗ്രഹിക്കേണ്ട അതി പ്രധാനമായ വസ്തുത ധനം, പ്രശസ്തി, സംരക്ഷണം, അറിവ് സ്വാധീനത, സ്ഥാനമാനം ഇവയക്ക്‌ ഒന്നിനും ഇൗ മാരക വ്യാധികളിൽ നിന്ന് നമ്മെ രക്ഷിപ്പാൻ കഴിയില്ല എന്നതുതന്നെ.

“സർവ ശക്തനായ ദൈവം സൂക്ഷിച്ചില്ലെങ്കിൽ സൂക്ഷിപ്പുകൾ വ്യർതവും ദൈവം കാക്കുന്നില്ലെങ്കിൽ കവലുകൾ നിഷ്ഫലവും അത്ര.”

നാം എവിടെ ഒളിച്ചിരുന്നലും ചിലപ്പോഴൊക്കെ സകല സംരക്ഷണ വലയംവും ഭേദിച്ച് മരണവും രോഗവും എത്തി എന്നു വരാം. നമ്മുടെ മുൻകരുതലുകൾ. സംരക്ഷണ വലയങ്ങൾ നിഷ്ഫലമാകുന്ന,നമ്മുടെ ബന്ധുജനങ്ങളും സ്നേഹിതരും മറ്റുള്ളവരും ഒക്കെ നിസ്സഹായരായി നോക്കി നിൽക്കേണ്ടി വരുന്ന സന്ദർഭങ്ങളും ഉണ്ടാകാം.

ഇതുവരെ മരുന്നു കണ്ടെത്താത്ത ഈ മാരക രോഗത്തിന് വൈദ്യശാസ്ത്രം തങ്ങളാൽ കഴിയുന്നത് ഒക്കെ ചെയ്യുന്നു എന്നാൽ സൗഖ്യം നൽകേണ്ടത് സർവ്വശക്തനായ ദൈവം അത്രേ. എന്ന് ഇനിയെങ്കിലും നാം തിരിച്ചറിയുക.
സങ്കീർത്തനങ്ങൾ 91:3 അവൻ നിന്നെ വേട്ടക്കാരന്റെ കണിയിൽനിന്നും നാശകരമായ മഹാമാരിയിൽനിന്നും വിടുവിക്കും.

ഇപ്പോഴത്തെ പരിതസ്ഥിതിയിൽ ആരും ഈ മഹാവ്യാധിയുടെ പിടിയിൽ നിന്ന് അധികം അകലെയല്ല എന്നോർക്കുക. സർവശക്തനായ ദൈവത്തിൻറെ മഹാ കരുണയിലും സംരക്ഷണയിലും ആശ്രയിക്കുക.

മറ്റുള്ളവർക്ക് മുന്നറിയിപ്പു നൽകുന്ന നാം നമ്മെ തന്നെ സൂക്ഷിക്കുക.
#ആത്മീയ ഭാഷയിൽ പറഞ്ഞാൽ നരകത്തെ കുറിച്ചു മുന്നറിയിപ്പുനൽകി യവൻ നരകത്തിൽ എത്തരുത്. ജനത്തെ സ്വർഗ്ഗ രാജ്യത്തിനായി ഒരുക്കുന്ന വൻ അവിടെ എത്താതെയും ഇരിക്കരുത്

സർവ്വശക്തനായ ദൈവം ഈ കുടുംബ ഉൾപ്പെടെ രോഗബാധിതരയായി ഭാര പെടുന്ന എല്ലാവരെയും സൗഖ്യം ആക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

അതെ ഇനിയും നമുക്ക് ദൈവം മാത്രം ശരണം !

അനിശ്ചിതത്വത്തിൽ കൂടെയാണ് ഇപ്പൊൾ നമ്മുടെ എല്ലാം യാത്ര.
എന്നാൽ സുനിശ്ചിതമായ നിത്യതക്കായി ഒരുങ്ങുക.
കർത്താവ് എല്ലാവരെയും അനുഗ്രഹിക്കട്ടെ